Headlines

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; കവര്‍ച്ചാ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസില്‍ ഒരാളെകൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കില്‍ പൊയില്‍ ഇജാസ് (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നമ്പറില്ലാത്ത കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇജാസിനെ താമരശ്ശേരിയില്‍ വച്ച് പിടികൂടുകയായിരുന്നു. സംഭവ ദിവസം താമരശ്ശേരിയില്‍ നിന്നും വന്ന സ്വര്‍ണക്കടത്ത് സംഘത്തില്‍ താനും ഉണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അര്‍ജുന്‍ ആയങ്കി വന്ന വാഹനത്തെ പിന്തുടര്‍ന്നുവെന്നും പാലക്കാട് സംഘം എത്തിയ ബൊലീറോ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടെന്നും ഇയാള്‍…

Read More

ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു നഴ്‌സുമാര്‍ മരിച്ചു

പുതിയിരുത്തി: ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു നഴ്‌സുമാര്‍ മരിച്ചു. കാര്‍ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്‌സ് കണ്ടയിന്‍കാട്ട് വീട്ടില്‍ സുഷമ (48), മാതൃശിശു ആശുപത്രിയിലെ നഴ്‌സ് രാധാഭായ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നര മണിയോടെ പുതിയിരുത്തി സ്‌കൂള്‍ പടിയിലാണ് അപകടം. ഗുരുവായൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. കാറിലുണ്ടായിരുന്ന മോഹനന്‍, ശശി, ഒന്നരവയസ്സുകാരനായ കുട്ടി, ലോറി ഡ്രൈവര്‍ ശിവാജി, സഹായി സിദ്ധ്വേശര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ പൊന്നാനി,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 80,372 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.57 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 126, പത്തനംതിട്ട 426, ആലപ്പുഴ 1285, കോട്ടയം 1646, ഇടുക്കി 681, എറണാകുളം 606, തൃശൂർ 4496, പാലക്കാട് 941, മലപ്പുറം 1947, കോഴിക്കോട് 1790, വയനാട് 801, കണ്ണൂർ 628, കാസർഗോഡ് 294 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,57,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,59,193 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സുധീരൻ; ഹൈക്കമാൻഡ് ഇടപെടണം

കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരൻ. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമർശനം. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. ഹൈക്കമാൻഡ് ഇടപെട്ട് ഒരു പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരൻ പറഞ്ഞു പ്രതീക്ഷയോടെയാണ് കേരളത്തിലെ പാർട്ടിക്ക് പുതിയ നേതൃത്വം വന്നത്. എന്നാൽ പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാത്ത സ്ഥിതിയുണ്ടായി. തെറ്റാലയശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് പ്രതികരിക്കാൻ തയ്യാറായത്. താനയച്ച കത്തിന് പോലും വേണ്ടത്ര പരിഗണന…

Read More

കനത്ത മഴ; ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു: പമ്പയില്‍ ജലനിരപ്പ് ഉയരുന്നു

  പത്തനംതിട്ട : കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് രണ്ടു മീറ്റര്‍ വരെ ഉയരാനിടയുണ്ട്. നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. അപ്പര്‍ കുട്ടനാട്ടിലും മറ്റ് പടിഞ്ഞാറന്‍ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘ഗുലാബ് ‘ ചുഴലിക്കാറ്റ് കരയില്‍ കയറിയ ശേഷം ശക്തിപ്പെട്ട മഴ സംസ്ഥാനത്ത്…

Read More

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ…

Read More

അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി

  പാലക്കാട് വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പോലീസും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്.

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ: തൃശ്ശൂരും ഇടുക്കിയും റെഡ് അലർട്ട്

ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച വൈകുന്നേരം പുറത്തുവിട്ട കാലാവസ്ഥാ ബുള്ളറ്റിനിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച വൈകുന്നേരം പുറത്തുവിട്ട കാലാവസ്ഥാ ബുള്ളറ്റിനിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട്…

Read More

കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്ക് കുറയ്ക്കും; ലോ ഫ്‌ളോറിലും വോള്‍വോയിലും സൈക്കിള്‍ കൊണ്ടുപോകാം: ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശയുണ്ട്. അത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ലോ ഫ്‌ളോര്‍-വോള്‍വോ ബസുകളില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാം. ഇതിന്റെ നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി…

Read More

കൊല്ലത്ത് ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചു

കൊ​ല്ലം: ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കാ​ലി​ല്‍ വെ​രി​ക്കോ​സി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​യാ​ണ് ചി​കി​ത്സ കി​ട്ടാ​തെ കൊല്ലം ജില്ലയിൽ ആ​ശു​പ​ത്രി​യ്ക്ക് പു​റ​ത്ത് ആം​ബു​ല​ന്‍​സി​ല്‍ കി​ട​ന്ന് മ​രി​ച്ച​ത്. പ​ര​വൂ​ര്‍ പാ​റ​യി​ല്‍​കാ​വ് പു​തു​വ​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​രി​പ്പ​ള്ളി പ​ള്ളി​വി​ള വീ​ട്ടി​ല്‍ ബാ​ബു(67)​ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ വച്ചായിരുന്നു മരണം. ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ബാബുവിനെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുകയായിരുന്നു. പക്ഷെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍…

Read More