Headlines

സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തി വീഡിയോ പകര്‍ത്തി ഭീഷണിപെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍

സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. തിരൂര്‍ മുത്തൂര്‍ കളത്തിപറമ്പില്‍ ഹുസൈന്‍, മുഹമ്മദ് സാദിഖ് എന്നിവര്‍ ഉള്‍പ്പെടെ ഏഴംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മലപ്പുറം തിരൂരാണ് സംഭവം നടക്കുന്നത്. സ്വവര്‍ഗ ബന്ധനത്തിനെന്നു പറഞ്ഞാണ് സംഘം വിളിച്ചു വരുത്തുന്നത്. ഓണ്‍ലൈന്‍ ആപ് വഴിയാണ് പ്രതികള്‍ ആളുകളെ വശത്താക്കുന്നത്. പണവും മറ്റ് കാര്യങ്ങളും പറഞ്ഞുറപ്പിച്ച ശേഷം വിളിച്ചു വരുത്തും. തുടര്‍ന്ന് ഇത് രഹസ്യമായി വീഡിയോയില്‍ പകര്‍ത്തും….

Read More

അങ്കമാലി മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു

അങ്കമാലി മൂക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു. തുറവുർ അയ്യമ്പിള്ളി വീട്ടിൽ സജ്ന സോയൽ (35) ആണ് മരിച്ചത്. മൂക്കന്നൂർ എം.എ. ജി.ജെ. ആശുപത്രിയിലെ നഴ്സാണ്.

Read More

മരണ പട്ടിക പുതുക്കുന്നു: കേരളത്തിൻ്റെ ഔദ്യോഗിക പട്ടികയില്‍ 8,000 മരണങ്ങള്‍ കൂടി

  തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടിക പുതുക്കുന്നു. ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ 8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടും. ജില്ലാതലത്തില്‍ മരണക്കണക്കുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതിന് മുന്‍പുള്ളവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പട്ടിക പുതുക്കുന്നതോടെ കേരളത്തിലെ കൊവിഡ് മരണങ്ങളുടെ കണക്ക് ഔദ്യോഗികമായി 33,000 ആകും. നിലവിലിത് 24,810 ആണ്. കൊവിഡ് മരണങ്ങള്‍ സംസ്ഥാനം മറച്ചുവയ്ക്കുന്നതായി നേരത്തെ…

Read More

സ്റ്റുഡന്റ് ബോണ്ട് സര്‍വീസ്; വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

  തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്റ് ബോണ്ട് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോണ്ട് സര്‍വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ അതത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായി ബന്ധപ്പെടണം. സ്‌കൂളുകളുമായി ചര്‍ച്ച ചെയ്ത് നിരക്ക് തീരുമാനിക്കും. മറ്റ് വാഹനങ്ങളുടെ നിരക്കിനെക്കാള്‍ കുറവായിരിക്കും ബോണ്ട് സര്‍വീസുകള്‍ക്കെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ദൂരത്തിനനുസരിച്ചാകും നിരക്കുകള്‍ തീരുമാനിക്കുക. ഗതാഗത വകുപ്പ് തയാറാക്കിയ യാത്രാ…

Read More

ലോകത്തിലെ ഏറ്റവും വിലപിടിച്ച മരുന്നും അനുബന്ധകാര്യങ്ങളും; ആസ്റ്റര്‍ മിംസ് സംവാദം സംഘടിപ്പിച്ചു

  കോഴിക്കോട് : ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളുടെ ഉപയോഗവും, അനുബന്ധമായ കാര്യങ്ങളും വിലയിരുത്തിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. ആസ്റ്റര്‍ മിംസില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യൂറോ മസ്‌കുലാര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദം ബഹു. കേരള ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രാരംഭ ദശയിലായതിനാലാണ് ഈ മരുന്നുകള്‍ക്ക് ഇത്രയേറെ വില വരുന്നതെന്നും കുറച്ച് കാലത്തിനകം തന്നെ മരുന്നുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ടെന്നും സംവാദം വിലയിരുത്തി. സൗജന്യമായി ലഭ്യമാക്കുവാനുള്ള…

Read More

കാഞ്ഞിരപ്പള്ളിയിൽ ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻപിള്ളയുടെ മകൻ അഭിലാഷ് എം.എസ്. (38) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം 5.10ന് കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷന്റെ സമീപത്തായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തു നിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. സൈഡിലേക്ക് ബൈക്ക് തിരിഞ്ഞപ്പോള്‍ പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക് ചെയ്യുകയും ബൈക്കിന്റെ പിന്നില്‍ ഇടിച്ച് മലക്കം മറിയുകയായിരുന്നു. അഭിലാഷും ഭാര്യയും മക്കളും സഹോദരിയും ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ സഹോദരിയുടെ മകൾ നിവേദിയ (ഏഴ്) ക്കും പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് അഭിലാഷ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 96,436 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.49 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂര്‍ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615,…

Read More

സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കൊവിഡ്, 149 മരണം; 18,849 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368…

Read More

സ്‌കൂള്‍ തുറന്നാലും പകുതി കുട്ടികള്‍ വിക്ടേഴ്സ് ചാനലിന് മുന്നില്‍ തന്നെയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ഏകദേശ ധാരണയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ മാത്രമാണ് സ്‌കൂളില്‍ ക്ലാസ്. സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ഒരു സീറ്റില്‍…

Read More

പി.ആർ ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടറായി ചുമതലയേറ്റു

വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടറായി ഹോക്കി താരം പി.ആർ ശ്രീജേഷ് ചുമതലയേറ്റു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുത്തത്. വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന് സ്വീകരണവും ഒരുക്കി. ടോക്യോ ഒളിംപിക്സിലെ മെഡൽ നേട്ടത്തിന് ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തിയ ഹോക്കി താരം പി ആർ ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് വൻ വരവേൽപ്പാണ് നൽകിയത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയ ശ്രീജേഷ്, താരങ്ങൾ ഒപ്പിട്ട ജേഴ്സി സമ്മാനിച്ചു. തുറന്ന വാഹനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്…

Read More