കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; നവംബർ ഒന്നിന് കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ ഉത്തരവ്
തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിൻമേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. നവംബർ ഒന്നിന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണുത്തരവ്. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫാ നജീമും ഇന്നലെ കോടതിയിൽ ഹാജരായില്ല. കീഴ്‌ക്കോടതിയിൽ നിന്ന് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 207 പ്രകാരം വിചാരണയിൽ പോസിക്യൂഷൻ ആശ്രയിക്കുന്ന രേഖകളുടെ പകർപ്പുകിട്ടിയോയെന്ന കോടതിയുടെ ചോദ്യത്തിന് ലഭിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകർ ബോധിപ്പിച്ചു….
