നായികയെ കിട്ടി ഗയ്സ്; ജീവിതം സിനിമയാക്കാനൊരുങ്ങി ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍
തങ്ങളുടെ സംഭവബഹുലമായ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി യു ട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ രംഗത്തെത്തിയിരുന്നു. സംവിധായകരെ തേടിയുള്ള പോസ്റ്റ് ഇവർ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. ഇപ്പോള്‍ സിനിമക്ക് നായികയെ കിട്ടിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നായകന്‍മാരായി…
