ലോകത്തിലെ ഏറ്റവും വിലപിടിച്ച മരുന്നും അനുബന്ധകാര്യങ്ങളും; ആസ്റ്റര്‍ മിംസ് സംവാദം സംഘടിപ്പിച്ചു

 

കോഴിക്കോട് : ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളുടെ ഉപയോഗവും, അനുബന്ധമായ കാര്യങ്ങളും വിലയിരുത്തിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. ആസ്റ്റര്‍ മിംസില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യൂറോ മസ്‌കുലാര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദം ബഹു. കേരള ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

പ്രാരംഭ ദശയിലായതിനാലാണ് ഈ മരുന്നുകള്‍ക്ക് ഇത്രയേറെ വില വരുന്നതെന്നും കുറച്ച് കാലത്തിനകം തന്നെ മരുന്നുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ടെന്നും സംവാദം വിലയിരുത്തി. സൗജന്യമായി ലഭ്യമാക്കുവാനുള്ള നടപടി ക്രമങ്ങള്‍ക്ക് ആസ്റ്റര്‍ മിംസ് ന്യൂറോ മസ്‌കുലാര്‍ ക്ലിനിക്കും, ക്യുവര്‍ എസ് എം എ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ സൗജന്യമായി മരുന്ന് ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. ക്രൗഡ്് ഫണ്ടിംഗ് എന്നത് ഈ മേഖലയിലെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതമായ  പരിഹാരമല്ലെന്നും സംവാദം വിലയിരുത്തി.

വിലയേറിയ മരുന്നുകളുടെ ഉപയോഗം മാത്രമല്ല ഇത്തരം പേശീ-നാഢി സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍. നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും, തെറാപ്പികളുടേയും സമന്വയം ഇവരുടെ ചികിത്സയ്ക്ക് അനിവാര്യമാണ്. എന്നാല്‍ അപൂര്‍വ്വ രോഗമെന്ന നിലയില്‍ ഇത്തരത്തിലുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്ന സാഹചര്യം നിലവില്‍ രാജ്യത്തെവിടെയുമില്ല. ഈ ്അവസ്ഥയ്ക്ക് കൂടി പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും, ഇതിന് ആസ്റ്റര്‍ മിംസില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യൂറോ മസ്‌കുലാര്‍ ക്ലിനിക്ക് സഹായകരമാകുമെന്നും ബഹു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഡോ. സുരേഷ് കുമാര്‍ ഇ കെ (ഹെഡ്, പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ്) മോഡറേറ്ററായിരുന്നു. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ മിംസ് കേരള & ഒമാന്‍) ഡോ. ജേക്കബ് ആലപ്പാട്ട് (ഹെഡ്, ന്യൂറോസയന്‍സസ്), ഡോ. സ്മിലു മോഹന്‍ലാല്‍ (കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്), ഡോ. ദിവ്യ പച്ചാട്ട് (ജനറ്റിസിസ്റ്റ്), ശ്രീ. രാഗേഷ് പി. എസ് (പ്രസ്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.