വൈക്കത്ത് അയൽവാസികളായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. ചെമ്പ് കൊച്ചങ്ങാടിയിലാണ് സംഭവം. കുലശേഖരമംഗലം സ്വദേശികളായ അമർജിത്ത്(23), വടക്കേ ബ്ലായിത്തറ കൃഷ്ണപ്രിയ(21) എന്നിവരാണ് തൂങ്ങിമരിച്ചത്.
ആൾതാമസമില്ലാതെ കാടുപിടിച്ച പ്രദേശത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർഥിനിയും അമർജിത്ത് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയ ആളുമാണ്.