രാജി പിൻവലിക്കാൻ വി എം സുധീരനോട് നേരിട്ട് ആവശ്യപ്പെടുമെന്ന് കെ സുധാകരൻ

 

രാജി പിൻവലിക്കാൻ വി എം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വി എം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കേട്ട ശേഷം പരിഹരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ നേരിട്ട് കാണാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആരുടെ കയ്യിൽ നിന്നും പട്ടിക വാങ്ങിയിട്ടില്ല. യോഗ്യതക്ക് അനുസരിച്ച് അധ്യക്ഷൻമാരെ നിയമിക്കും. എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിച്ച് തീർത്ത് ശക്തമായി മുന്നോട്ടുപോകുമെന്നും കെ സുധാകരൻ പറഞ്ഞു.  അതേസമയം സുധീരൻ ഉന്നയിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാൻ സുധാകരൻ തയ്യാറായില്ല

ശനിയാഴ്ചയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും സുധീരൻ രാജിവെച്ചത്. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അറിയുന്നു.