ഷാനിന്റെ ശരീരത്തില്‍ നാല്‍പതിലേറെ വെട്ടുകള്‍; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
ആലപ്പുഴയില്‍ കൊല ചെയ്യപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഷാനിന്റെ ശരീരത്തില്‍ നാല്‍പ്പതിലോറെ മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് കാലത്താണ് ഷാനിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കഴുത്തിലും, കാലിലും, ശരീരത്തിന്റെ പിന്‍ഭാഗത്തുമായി നിരവധി മുറിവുകളാണ് ഉണ്ടായിരുന്നത്. ആക്രമണം നടന്ന ഉടനെ ഷാനെ കൊച്ചിയലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്നാണ്…