ആലപ്പുഴ കൊലപാതകങ്ങളിൽ സർക്കാരിനെതിരെ വി ഡി സതീശൻ

 

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേര് നൽകി കേരളത്തിന്റെ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനങ്ങളുടെ ബാക്കിപത്രമാണ് ഈ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ദൗർഭാഗ്യകരമായ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. വർഗീയമായ ചേരിതിരിവുണ്ടാക്കാനായി ശത്രുക്കളാണെങ്കിലും പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിളുള്ള കൊലപാതകമാണ് നടന്നതെന്നും സതീശൻ പറഞ്ഞു

രമ്യ ഹരിദാസ് എംപിക്ക് ഭീഷണികളുണ്ടായിട്ട് പോലും പോലീസ് പ്രൊട്ടക്ഷൻ കൊടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. യുഡിഎഫ് ഭരണം അട്ടിമറിക്കാൻ പല സ്ഥലങ്ങളിലും ബിജെപിയുമായും എസ് ഡി പി ഐയുമായും സിപിഎം കൂട്ടുചേർന്നിട്ടുണ്ട്. വർഗീയ ശക്തികളുമായി മാറി മാറിയുള്ള സിപിഎമ്മിന്റെ ബന്ധങ്ങളാണ് ഇപ്പോൾ കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചതെന്നും സതീശൻ പറഞ്ഞു.