മൂന്നടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്: തകർപ്പൻ ജയം
ഐ.എസ്.എല്ലിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് കേരളബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തകർത്തത്. തോൽവിക്കിടയിലും മൗർട്ടാഡ ഫാൾ ചുവപ്പ്കാർഡ് കണ്ട് പുറത്തായതും മുംബൈക്ക് ക്ഷീണമായി. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്. സഹൽ അബ്ദുൽ സമദ്, അൽവാരോ വാസ്‌ക്വസ്, ജോർജ് പെരെയ്‌ര ദയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. 27ാം മിനുറ്റിൽ സഹലാണ് ഗോളിന് തുടക്കമിട്ടത്. രണ്ടാം പകുതിക്ക് ശേഷം രണ്ട് ഗോളുകൾ കൂടി അടുത്തടുത്ത്…