ആലപ്പുഴയിലെ കൊലപാതക സംഭവങ്ങൾ ദുഃഖകരവും നാണക്കേടുളവാക്കുന്നതുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയം ആരുടെയും മരണത്തിന് കാരണമാകരുതെന്ന് ഗവർണർ പറഞ്ഞു. ആരും നിയമം കൈയിലെടുക്കരുത്. സംഭവം അന്വേഷിക്കുന്നതിന് പോലീസിന് സമയം നൽകണമെന്നും ആരും അനാവശ്യ നിഗമനങ്ങളിലേക്ക് പോകരുതെന്നും ഗവർണർ ആവശ്യപ്പെട്ടു.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് ആദ്യം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഒരു സംഘം ഷാനെ വെട്ടിക്കൊന്നത്. ഇന്ന് പുലർച്ചെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി നേതാവുമായ രഞ്ജിത്ത് ശ്രീനിവാസനെയും ഒരു സംഘമാളുകൾ വെട്ടിക്കൊല്ലുകയായിരുന്നു.