മണിക്കൂറുകൾക്കിടയിൽ രണ്ട് കൊലപാതകങ്ങൾ; ആലപ്പുഴയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

 

മണിക്കൂറുകൾക്കിടയിൽ ആലപ്പുഴയിൽ നാടിനെ നടുക്കി രണ്ട് കൊലപാതകങ്ങൾ നടന്നതോടെ ജില്ലയിൽ രണ്ട് ദിവസത്തേക്ക് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ് മണിക്കൂറുകൾക്കിടെ കൊല്ലപ്പെട്ടത്.

ആലപ്പുഴ മണ്ണഞ്ചേരിയിലാണ് ആദ്യ കൊലപാതകം നടന്നത്. ഇന്നലെ രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനെ ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

ഇന്ന് പുലർച്ചെയോടെയാണ് ഒബിസി മോർച്ച സംസ്ഥാന നേതാവും ബിജെപി നേതാവുമായ അഡ്വ. രഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളക്കിണറിലാണ് സംഭവം