ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു

 

ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ കൊലപാതകം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവിനെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊന്നു. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്.

വെള്ളക്കിണറിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആലപ്പുഴ നിയോജക മണ്ഡലം മുൻ സ്ഥാനാർഥിയും ആലപ്പുഴ ബാർ അസോസിയേഷനിലെ അഭിഭാഷകനുമായിരുന്നു.