കണ്ണൂർ സർവകലാശാല വിസി പുനർനിയമന വിവാദത്തിൽ സർക്കാറിനും ഗവർണർക്കുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജിവച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞു.
സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി വി സിയെ നിയമിച്ച ഗവർണറുടെ നടപടി തെറ്റാണെന്നും സതീശൻ പറഞ്ഞു. സർവകലാശായ ചാൻസലർ ആയിരിക്കാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും മന്ത്രിയെപ്പോലെ ഗവർണറും കുറ്റക്കാരനാണെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും നഗ്‌നമായ രാഷ്ട്രീയ ഇടപെടലാണ് ഇപ്പോൾ നടക്കുന്നത്. സർവ്വകലാശാലകളിലെ നിയമനങ്ങൾ അറിയപ്പെടുന്ന സിപിഎം നേതാക്കളുട ബന്ധുക്കൾക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നതിൽ പ്രതിപക്ഷം വിട്ടുവീഴ്ചക്കില്ലെന്നും സതീശൻ പറഞ്ഞു.