ഗവർണറുടെ കത്ത് ഞെട്ടിക്കുന്നത്; മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തിൽ ലോകായുക്തയെ സമീപിക്കണമെന്നും ചെന്നിത്തല പറഞ്ഞു

കെ ടി ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉന്നയിച്ച വസ്തുതകൾ പ്രതിപക്ഷ ജൽപ്പനങ്ങൾ എന്നാരോപിച്ച് സർക്കാർ തള്ളിക്കളഞ്ഞു. ഇപ്പോൾ നിയമവിരുദ്ധമായി താൻ ഒപ്പിടാൻ നിർബന്ധിക്കപ്പെട്ടുവെന്ന് ഗവർണർ പറയുന്നു. കണ്ണൂർ വി സിക്ക് ഇനി അധികാരത്തിൽ തുടരാനാകുമോ. ഇക്കാര്യത്തിൽ മന്ത്രി ബിന്ദു പ്രതിക്കൂട്ടിലാണ്. മന്ത്രിയാണ് പുനർനിയമനം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയത്. മന്ത്രിക്ക് കത്തെഴുതാൻ അവകാശമില്ല. മന്ത്രി ആർ ബിന്ദു രാജിവെക്കണം.

മുസ്ലിം ലീഗിനെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തേണ്ട. ഭീഷണി കയ്യിൽ വെച്ചാൽ മതി. വിവാദ പരാമർശം ലീഗ് തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ ഭീഷണി നടക്കില്ലെന്നും മുസ്ലിം ലീഗിന് വേണ്ടി രമേശ് ചെന്നിത്തല പറഞ്ഞു.