Headlines

നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് തൊഴിലാളി മരിച്ചു

  മുവാറ്റുപുഴ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പശ്ചിമബംഗാൾ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മുർഷിദാബാദ് സ്വദേശി താഷിഖുൾ ഷെയ്ഖ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വാളകം സി.ടി.സി കവലയിൽ നിർമാണം നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുർഷിദാബാദ് സ്വദേശി ഷാഫിനെ (33) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Read More

ഇരട്ട കൊലപാതകങ്ങൾ: ആലപ്പുഴയിൽ നിരോധനാജ്ഞ ഡിസംബർ 22 വരെ നീട്ടി

  ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 22ന് രാവിലെ ആറ് മണി വരെ നീട്ടി. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കലക്ടറേറ്റിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.  

Read More

കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ

  കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. മോഡലുകളെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നു. അതിൽ നിന്ന് രക്ഷ നേടാൻ രണ്ട് ചെറുപ്പക്കാരുടെ സഹായം തേടി. എന്നാൽ അവരെ ലഹരിക്ക് അടിമയായ ആൾ പിന്തുടർന്നു. കൊച്ചിയിലെ റോഡിൽ വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാകില്ല. കേരളത്തിൽ ലഹരി മാഫിയയും സർക്കാർ ഏജൻസികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

രാഷ്ട്രീയ കൊലപാതകങ്ങൾ; സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധന

  തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടേയും ഗുണ്ടാ ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശം. മൂന്ന് ദിവസം കര്‍ശന പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം വാഹനപരിശോധന കര്‍ശനമാക്കണം. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തണം. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം തുടങ്ങിയ…

Read More

മത്തി കൊളസ്‌ട്രോളിനെ കുറക്കുന്നു: അറിയാം ആരോഗ്യഗുണങ്ങൾ

  മത്സ്യത്തിന്റെ കാര്യത്തില്‍ മത്തി തന്നെയാണ് രാജാവ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം മത്തിയില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മത്തി കഴിക്കുന്നത് നല്ലതാണ്.എന്നാല്‍ പലപ്പോഴും മത്തി കഴിക്കുന്നതിനേക്കാള്‍ മത്തി വെക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. നല്ല കുടംപുളിയിട്ട മത്തിക്കറി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നോക്കാം. ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി.ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി…

Read More

തലയോട്ടി തകര്‍ന്ന് ക്ഷതം; രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: കൊല്ലപ്പെട്ട ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുപ്പതോളം മുറിവുകള്‍ രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. ഇതില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണമായത്. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. തലയോട്ടി തകര്‍ന്നു. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. മുഖം വികൃതമായി. രണ്ട് ചുണ്ടുകളും നാവും കീഴ്ത്താടിയും മുറിക്കുന്നതായിരുന്നു വെട്ടുകള്‍.. വലത് കാലിനാണ് കൂടുതല്‍ പരിക്ക്. അഞ്ചോളം വെട്ടുകളാണ് തുടയിലേറ്റത്.

Read More

കരിയിലയ്ക്ക് തീയിടുന്നതിനിടെ വയോധികന്‍ പൊള്ളലേറ്റു മരിച്ചു

കരിയിലയ്ക്ക് തീയിടുന്നതിനിടെ വയോധികന്‍ പൊള്ളലേറ്റു മരിച്ചു. തൊടുപുഴ അഞ്ചിരികുന്നേല്‍ ഔസേപ്പ് (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

Read More

ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി; സര്‍വ്വ കക്ഷിയോഗം നാളെ

ആലപ്പുഴ: ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ ഷാന്‍,ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ശ്രീനിവാസ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം നാളെ നടക്കും. വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

Read More

നടി പാര്‍വതി തിരുവോത്തിന്‍റെ പരാതി: യുവാവ് അറസ്റ്റില്‍

തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അഫ്സലിനെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ ബംഗുളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട അഫ്സൽ, പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.  

Read More

സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കൊവിഡ്, 14 മരണം; 3722 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2230 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂർ 161, തൃശൂർ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസർഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More