Headlines

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; നാല് പേരും തിരുവനന്തപുരത്ത്

സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയിൽ നിന്നുമെത്തിയ യുവതി (27), നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് (32) എന്നിവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 27 വയസുകാരി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഇവർ ഡിസംബർ 12നാണ് യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ക്വാറന്റൈനിലായ ഇവരെ…

Read More

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

പത്തനംതിട്ട കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അട്ടി വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ് സ്ഥിരമായി അപകടം നടക്കുന്ന വളവാണിത്. ആന്ധ്രാ പ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നതിനാലാണ് ബസ് താഴ്ചയിലേക്ക് മറിയാതിരുന്നത്.

Read More

മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി സംശയം

പാലക്കാട് മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. തത്തേങ്ങലത്ത് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി കുറച്ചുദിവസമായി പ്രദേശത്ത് ആടുകളെ കാണാതാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് പുലിയിറങ്ങിയെന്ന സംശയം നാട്ടുകാർക്കുണ്ടായത്. പുലിയുടെ കാൽപ്പാടുകളും പിന്നീട് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ കാണാതായ ആടുകളുടെ അവശിഷ്ടങ്ങളും കണ്ടതോടെ പുലിയിറങ്ങിയതായി ഉറപ്പിക്കുകയായിരുന്നു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ആവശ്യം ഡിഎഫ്ഒ അംഗീകരിച്ചിട്ടുണ്ട്.

Read More

കനത്ത കാവലിനിടെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

  രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നാലെ ജില്ലയിൽ കനത്ത പോലീസ് കാവൽ നിലനിൽക്കെ തന്നെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമൽ എന്ന യുവാവിന് വെട്ടേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുണ്ടാ നേതാവ് ടെമ്പർ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണം

Read More

ആലപ്പുഴയിലെ കൊലപാതകങ്ങൾ: ഇന്ന് സർവകക്ഷി യോഗം ചേരും; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്

  ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. കസ്റ്റഡിയിലുള്ളവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്താൻ എത്തിയ സംഘത്തിന് വാഹനം നൽകുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ രണ്ട് പേർ നൽകിയ മൊഴി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഒമ്പതരയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിൽ എത്തുന്നുണ്ട്….

Read More

പോത്തൻകോട് സുധീഷ് വധം: മുഖ്യപ്രതി ഒട്ടകം രാജേഷ് കോയമ്പത്തൂരിൽ പിടിയിൽ

  പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് രാജേഷിനെ അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിലെ 11 പ്രതികളും അറസ്റ്റിലായി. സുധീഷ് വധക്കേസിൽ രണ്ടാം പ്രതിയാണ് രാജേഷ്. കഴിഞ്ഞ ദിവസം ഇയാളെ തെരഞ്ഞുപോയ പോലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് ഒരു പോലീസുകാരൻ മരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് രാജേഷിനെ പിടികൂടിയത്. സുധീഷ് കൊല്ലപ്പെട്ട് ഒമ്പത് ദിവസത്തിനുള്ളിൽ തന്നെ കേസിലെ എല്ലാ പ്രതികളും ഇതോടെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം ഒട്ടകം രാജേഷ്…

Read More

കോഴിക്കോട് യുവാവ് കടലിൽ മുങ്ങി മരിച്ചു

  കോഴിക്കോട്: വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിൽ പാർക്കിന് സമീപം യുവാവ് കടലിൽ മുങ്ങി മരിച്ചു. തുമ്പിരുമ്പ് പറമ്പിൽ ശോഭിനാഥിന്റെ മകൻ സായൂജ് (23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിറങ്ങിയതായിരുന്നു. സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും  രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിൽ വൈകീട്ട് 3.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

Read More

ആലപ്പുഴയിലെ ഇരട്ട കൊലപാതകം; നാളെ സര്‍വ്വകക്ഷി യോഗം: മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും

ഇരട്ട കൊലപാതകം നടന്ന ആലപ്പുഴയില്‍ സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ കളക്ടര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വൈകിട്ട് മൂന്നു മണിക്കാണ് സമാധാന യോഗം. കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശമുണ്ട്. 12 മണിക്കൂറിനിടെയാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനാണ് ആദ്യ കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു. സംഘര്‍ഷ സാധ്യത…

Read More

ആലപ്പുഴയിലെ ഇരട്ട കൊലപാതകം: സംസ്ഥാനത്തോട് കേന്ദ്രം റിപ്പോർട്ട് തേടും

ആലപ്പുഴ കൊലപാതകങ്ങളില്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടും. പ്രാഥമിക റിപ്പോര്‍ട്ട് ഗവര്‍ണ്ണറോട് അടിയന്തരമായി ആവശ്യപ്പെടുമെന്നാണ് വിവരം. കേരളത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍. പിണറായി സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോപിച്ചു. ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പാലക്കാട് സംഭവത്തിനുശേഷം ജാഗ്രതാ നിര്‍ദേശമുണ്ടായെങ്കിലും മുന്‍ കരുതല്‍ സ്വീകരിച്ചില്ല. അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ്…

Read More

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ തീരത്ത് നിന്ന് 29 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി.  

Read More