മത്തി കൊളസ്‌ട്രോളിനെ കുറക്കുന്നു: അറിയാം ആരോഗ്യഗുണങ്ങൾ

  മത്സ്യത്തിന്റെ കാര്യത്തില്‍ മത്തി തന്നെയാണ് രാജാവ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം മത്തിയില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മത്തി കഴിക്കുന്നത് നല്ലതാണ്.എന്നാല്‍ പലപ്പോഴും മത്തി കഴിക്കുന്നതിനേക്കാള്‍ മത്തി വെക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. നല്ല കുടംപുളിയിട്ട മത്തിക്കറി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നോക്കാം. ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി.ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി…

Read More

തലയോട്ടി തകര്‍ന്ന് ക്ഷതം; രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: കൊല്ലപ്പെട്ട ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുപ്പതോളം മുറിവുകള്‍ രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. ഇതില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണമായത്. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. തലയോട്ടി തകര്‍ന്നു. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. മുഖം വികൃതമായി. രണ്ട് ചുണ്ടുകളും നാവും കീഴ്ത്താടിയും മുറിക്കുന്നതായിരുന്നു വെട്ടുകള്‍.. വലത് കാലിനാണ് കൂടുതല്‍ പരിക്ക്. അഞ്ചോളം വെട്ടുകളാണ് തുടയിലേറ്റത്.

Read More

കരിയിലയ്ക്ക് തീയിടുന്നതിനിടെ വയോധികന്‍ പൊള്ളലേറ്റു മരിച്ചു

കരിയിലയ്ക്ക് തീയിടുന്നതിനിടെ വയോധികന്‍ പൊള്ളലേറ്റു മരിച്ചു. തൊടുപുഴ അഞ്ചിരികുന്നേല്‍ ഔസേപ്പ് (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

Read More

ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി; സര്‍വ്വ കക്ഷിയോഗം നാളെ

ആലപ്പുഴ: ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ ഷാന്‍,ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ശ്രീനിവാസ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം നാളെ നടക്കും. വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

Read More

നടി പാര്‍വതി തിരുവോത്തിന്‍റെ പരാതി: യുവാവ് അറസ്റ്റില്‍

തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അഫ്സലിനെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ ബംഗുളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട അഫ്സൽ, പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.  

Read More

സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കൊവിഡ്, 14 മരണം; 3722 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2230 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂർ 161, തൃശൂർ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസർഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

ഒമിക്രോൺ വ്യാപനം: രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി

ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയർ സുവിധ പോർട്ടലിൽ സജ്ജമാക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാർക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് കണ്ടാൽ രാജ്യത്ത് മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

Read More

കെ റെയിൽ സ്ഥലം ഏറ്റെടുപ്പിനിടെ കൊല്ലത്ത് ഒരു കുടുംബത്തിന്റെ ആത്മഹത്യാഭീഷണി

കെ റെയിൽ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് ഒരു കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. ദേഹത്ത് പെട്രോൾ ഒഴിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. സ്ഥലമേറ്റെടുത്താൽ ഇവരുടെ വീട് പൂർണമായും നഷ്ടപ്പെടും. തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ഇവർ കടന്നതെന്ന് അറിയുന്നു. ജയകുമാറും ഭാര്യയും മകളുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ അനുനയിപ്പിച്ചത് പ്രതിഷേധിക്കുന്നവർക്ക്…

Read More

പിങ്ക് പോലീസുദ്യോഗസ്ഥയുടെ പരസ്യവിചാരണ; പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ

ആറ്റിങ്ങലിൽ പിങ്ക് പോലീസുദ്യോഗസ്ഥയുടെ പരസ്യ വിചാരണക്ക് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു മോഷണക്കുറ്റം ആരോപിച്ചാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ തടഞ്ഞുവെച്ച് അപമാനിച്ചത്. ഇതേ തുടർന്നാണ് പെൺകുട്ടി ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ല. പിങ്ക് പോലീസുദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന് നിയമാനുസൃതം വേണ്ട ഉചിതമായ നടപടികൾ ഇതിനോടകം സ്വീകരിച്ചു. ഇതിനപ്പുറം എന്തെങ്കിലും നടപടികൾ നിയമപ്രകാരം…

Read More

മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് കടുത്ത പരിശോധന; അവധിയിലുള്ള പോലീസുകാരോട് തിരിച്ചെത്താൻ നിർദേശം

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഗുണ്ടാ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കർശന ജാഗ്രതാ നിർദേശം. മൂന്ന് ദിവസം പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും നിർദേശ നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി അനിൽകാന്ത് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. അടുത്ത മൂന്ന് ദിവസം വാഹന പരിശോധന കർശനമാക്കണം. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തണം. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘർഷസാധ്യത മുന്നിൽക്കണ്ട് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ്…

Read More