കണ്ണൂർ മാതമംഗലത്ത് 93കാരിയായ വൃദ്ധമാതാവിനെ സ്വത്തിന് വേണ്ടി മക്കൾ മർദിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. മർദനമേറ്റ മീനാക്ഷിയമ്മയുടെ മകൻ രവീന്ദ്രനാണ് അറസ്റ്റിലായത്. കേസിൽ പ്രതികളായ മറ്റ് മക്കൾ ഒളിവിലാണ്. വധശ്രമം, കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. മരിച്ച ഒരു മകളുടെ സ്വത്ത് തങ്ങൾക്ക് വീതിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് നാല് മക്കൾ ചേർന്ന് മീനാക്ഷിയമ്മയെ മർദിച്ചത്. ഇവരുടെ കൈക്കും കാലിനും പരുക്കേറ്റിരുന്നു
പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചിരുന്നു. ഇതിൽ ഓമനയെന്ന മകൾക്ക് മറ്റ് അവകാശികൾ ആരുമില്ല. ഇതിനാൽ ഓമനയുടെ സ്വത്ത് തങ്ങൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞാണ് രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നീ മക്കൾ ചേർന്ന് ഇവരെ മർദിച്ചത്.