കോഴിമുട്ട പൊണ്ണത്തടി കുറയ്ക്കും; അറിയാം കോഴിമുട്ടയുടെ അഞ്ചു ഗുണങ്ങൾ
കോഴി മുട്ട ഭക്ഷണത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. കർണാടകയിൽ ചില സ്‌കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ കോഴിമുട്ട നൽകണമെന്ന ആവശ്യം ചില വിഭാഗങ്ങൾ അംഗീകരിച്ചിട്ടില്ല. എന്തായാലും കോഴിമുട്ടയ്ക്ക് ഒത്തിരി ഗുണങ്ങളുണ്ട്. അണ്ടിപ്പരിപ്പ്, മത്സ്യം എന്നിവയോട് അലർജിയുള്ള ആളുകൾക്ക് അവരുടെ ഭക്ഷണത്തിൽ ഒമേഗ -3 യും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മുട്ടകൾ ഉൾപ്പെടുത്താവുന്നതാണ്. ഈ പോഷകങ്ങൾ ഉള്ളതിനാൽ, മുട്ട പ്രഭാതഭക്ഷണത്തിൽ കഴിക്കുന്നത് കൂടുതൽ നേരം വയറു നിറയുന്നതിനും ഉച്ചഭക്ഷണം ഒഴിവാക്കുന്നതിനും സഹായിക്കും, പൊണ്ണത്തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതിലൂടെ ആരോഗ്യകരമായ…