Headlines

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത് എത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. കൊച്ചിയിൽ നിന്ന് രാവിലെ 11.05ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 11.30ന് പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,. കേന്ദ്രസഹമന്ത്രി വി മുരളീധരൻ, മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം രാഷ്ട്രപതി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും….

Read More

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാൾക്ക് പരുക്ക്

കണ്ണൂർ മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം(28)ആണ് മരിച്ചത്. മൊബൈൽ ചാറ്റിംഗുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹിഷാമിനൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്. സാജിദ് എന്നയാളാണ് ഇവരെ ആആക്രമിച്ചത്. ഒളിവിൽ പോയ സാജിദിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

പി ടി തോമസിന്റെ സംസ്‌കാരം വൈകുന്നേരം കൊച്ചി രവിപുരം ശ്മശാനത്തിൽ; പൊതുദർശനം ആരംഭിച്ചു

അന്തരിച്ച എംഎൽഎ പിടി തോമസിന്റെ മൃതദേഹം വെല്ലൂരിൽ നിന്ന് പുലർച്ചെയോടെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇപ്പോൽ വിലാപയാത്രയായി തൊടുപുഴയിലേക്ക് കൊണ്ടുപോകുകയാണ്. നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാനായി വീട്ടിലും വഴിയോരത്തുമായി എത്തിയത് ജില്ലാ കലക്ടറും ഇടുക്കി എംപി ഡീൻ കുര്യാക്കോസും ചേർന്ന് വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച മൃതേദഹം സംസ്ഥാന എതിർത്തിയിൽ വെച്ച് ഏറ്റുവാങ്ങി. പുലർച്ചെ 2.45ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപുമാർ പിടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു തൊടുപുഴയിൽ…

Read More

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു

  മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ പൊലിസ് കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(45) നെതിരെയാണു കേസെടുത്തത്. ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സിപിഎം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ജയപ്രകാശ് ഒളിവിൽ പോയതായി പൊലിസ് പറഞ്ഞു.

Read More

തിരുവനന്തപുരത്ത് വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം പൂന്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പൂന്തുറ സ്വദേശി നിക്‌സന്റെ മകൻ നിബിയോ നിക്‌സൺ (13)ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം.

Read More

ഇനി റെയിഞ്ചില്ലെന്ന് പരാതി വേണ്ടെന്ന് ജിയോ; കേരളത്തിൽ സ്ഥാപിച്ചത് 14000 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ

  എല്ലായ്‌പ്പോഴും കണക്റ്റിവിറ്റി പ്രശ്‌നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത മനസ്സിലാക്കി കേരളത്തിൽ 14000 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച് ജിയോ. ഇതുവഴി കൂടുതൽ നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. കേരളത്തിലെ 4ജി നെറ്റ് വർക്കിൽ ജിയോയുടെ ആധിപത്യം വർധിക്കാനും ഇത് സഹായിക്കും. 2021ൻറെ ആരംഭത്തിൽ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ ജിയോതീരുമാനിച്ചിരുന്നു 2020 ഏപ്രിൽ മുതൽ ഡേറ്റാ ഉപഭോഗം 40 ശതമാനമാണ് കൂടിയത്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, വിദൂര ഭൂപ്രദേശങ്ങളെയും…

Read More

പരാതിയില്‍ നടപടിയില്ല; പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

  കൊല്ലം: ഗാർഹിക പീഡന പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പോലീസ് സ്‌റ്റേഷനിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. പരവൂർ സ്വദേശിനി ഷംനയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാർന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവും, ഭർതൃമാതാവും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 14 നാണ് ഷംന പോലീസിൽ പരാതി നൽകിയത്. എന്നാൽ ഒന്നരമാസം കഴിഞ്ഞും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് രാവിലെ യുവതി പരവൂർ പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് സിഐയോട് കാര്യം തിരക്കി….

Read More

പെരിയ ഇരട്ടക്കൊല; ഉദുമ മുന്‍ എം എല്‍ എ. കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് സോപാധിക ജാമ്യം

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എയും സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് സോപാധിക ജാമ്യം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വികുഞ്ഞിരാമന് പുറമെ സി പി എം നേതാവ് കെ വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സി ബി ഐ കേസില്‍ പ്രതിചേര്‍ത്ത…

Read More

49 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു

  കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 49 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും വിവരങ്ങള്‍ക്കും: www.keralapsc.gov.in അവസാനതീയതി: ജനുവരി 19. തസ്തിക, ഒഴിവുള്ള ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ക്രമത്തില്‍. ജനറല്‍ റിക്രൂട്ട്‌മെന്റ്‌ സംസ്ഥാനതലം അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി-മെഡിക്കൽ വിദ്യാഭ്യാസം സോയിൽ സർവേ ഓഫീസർ-കേരളസംസ്ഥാന ഭൂവിനിയോഗ ബോർഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്)-കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ)-പട്ടികജാതി വികസനവകുപ്പ് ഡ്രില്ലിങ് അസിസ്റ്റന്റ്-മൈനിങ് ആൻഡ് ജിയോളജി അസിസ്റ്റന്റ് ഗ്രേഡ് II-ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ്…

Read More

സംസ്ഥാനത്ത് ഇന്ന് 3,205 പേർക്ക് കൊവിഡ്; 36 മരണം: 3,012 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More