ആലപ്പുഴ ഇരട്ട കൊലപാതകം: കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി എഡിജിപി

 

ആലപ്പുഴ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി എഡിജിപി വിജയ് സാഖറെ. കസ്റ്റഡിയിലെടുത്തവർ പ്രതികളാണോയെന്ന കാര്യം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

നിലവിൽ കെ എസ് ഷാന്റെ കൊലപാതകത്തിൽ രണ്ട് അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊലപാതകത്തിന് ഉപയോഗിച്ച ചില വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലുള്ള പരിശോധന നടക്കുകയാണ്. കൂടുതൽ വ്യക്തത വന്നതിന് ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും വിജയ് സാഖറെ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധ പോസ്റ്റുകൾ ചെയ്യുന്നവർക്കെതിരെ ശ്തമായ നടപടിയുണ്ടാകുമെന്നും എഡിജിപി പറഞ്ഞു. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.