ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുന്നത്
നവംബർ 15നാണ് സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കേസിൽ മൂന്ന് പ്രതികളെ മാത്രമാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരടക്കം അഞ്ച് പേർ ഇനിയും പിടിയിലാകാനുണ്ട്.