Headlines

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോൺ സംവിധാനം കാര്യക്ഷമമാക്കാൻ ഉത്തരവ്

  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി വകുപ്പ്. സ്ഥാപനങ്ങളിലേക്ക് കാര്യങ്ങൾ അറിയുന്നതിന് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ലെന്ന പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം പരിശോധന നടത്തി. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുണ്ടെങ്കിൽ ശരിയാക്കാൻ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു ഓഫീസിലേക്ക് വരുന്ന കോളുകൾ എടുക്കാൻ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ്…

Read More

വിശാഖപട്ടണത്ത് നിന്ന് കടത്തിയ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി കൊച്ചിയിൽ പിടിയിൽ

  കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ്(23) പിടിയിലായത്. ബംഗളൂരുവിൽ എൽ എൽ ബി വിദ്യാർഥിയാണ് മുഹമ്മദ്. ന്യൂ ഇയർ പാർട്ടിക്കായി വിശാഖപട്ടണത്ത് നിന്നാണ് ഇയാൾ രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയത്. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള ബസിലാണ് ഹാഷിഷ് ഓയിലുമായി മുഹമ്മദ് വന്നത്. അങ്കമാലി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദിനെ പിടികൂടിയത്. ഇടപ്പള്ളിയിൽ വെച്ച് മറ്റൊരാൾക്ക് കൈമാറാൻ മാത്രമാണ് തനിക്ക് നിർദേശമുണ്ടായിരുന്നുള്ളുവെന്ന് മുഹമ്മദ് പോലീസിനോട് പറഞ്ഞു. ഇയാൾ കടത്തുസംഘത്തിലെ ഒരു…

Read More

പത്തനംതിട്ടയിൽ ചായക്കടയിൽ വൻ സ്‌ഫോടനം; ആറ് പേർക്ക് പരുക്ക്, ഒരാളുടെ കൈപ്പത്തിയറ്റു

പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ വൻ സ്‌ഫോടനം. ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയി. രാവിലെ പത്ത് മണിയോടെയാണ് സ്‌ഫോടനം നടന്നത്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. കിണറിലെ പാറ പൊട്ടിക്കുന്ന ജോലിയും ചെയ്യുന്നയാളാണ് ചായക്കട ഉടമ. ഇയാളുടെ വീടും ഇതിനോട് ചേർന്നാണുള്ളത്. ഇവിടെ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ചായക്കടയിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് സ്‌ഫോടനമുണ്ടായത് സ്‌ഫോടനത്തിന്റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ…

Read More

തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും; വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം

  ശബരിമലയിൽ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര നാളെ പുറപ്പെടും. ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന രഥം 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി സന്നിധാനത്ത് എത്തും. കൊവിഡ് ഇളവുകൾ വന്നതിനാൽ സാധാരണ തീർഥാടന കാലം പോലെയാണ് ഇക്കുറി രഥഘോഷയാത്ര നടക്കുക കഴിഞ്ഞ വർഷം ആൾക്കൂട്ടം പരമാവധി ഒഴിവാക്കിയായിരുന്നു തങ്കയങ്കി രഥഘോഷയാത്ര നടന്നത്. ഇത്തവണ അതിൽ നിന്ന് മാറ്റമുണ്ട്. വിവിധ ക്ഷേത്രത്തിൽ സ്വീകരണമുണ്ടാകും. തങ്ക അങ്കിയെ അനുഗമിക്കാൻ…

Read More

മദ്യവിൽപ്പനശാലകളുടെ അടിസ്ഥാന സൗകര്യങ്ങൾ: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

  സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ 175 മദ്യശാലകൾ കൂടി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുറക്കാൻ നിർദേശിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തരീതിയിലാകണം മദ്യശാലകളുടെ പ്രവർത്തനമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും.

Read More

കണ്ണൂർ മാതമംഗലത്ത് സ്വത്തിന് വേണ്ടി 93കാരിക്ക് മക്കളുടെ ക്രൂര മർദനം

  കണ്ണൂർ മാതമംഗലത്ത് സ്വത്തിന് വേണ്ടി അമ്മയ്ക്ക് മക്കളുടെ ക്രൂര മർദനം. നേരത്തെ മരിച്ച ഒരു മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞായിരുന്നു നാല് മക്കൾ കൂടി അമ്മയെ മർദിച്ചത്. 93 വയസ്സുള്ള മീനാക്ഷിയമ്മ എന്ന വൃദ്ധക്കാണ് മർദനമേറ്റത്. ഇവരുടെ കൈക്കും കാലിനും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റു ഈ മാസം 15ാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. മക്കളെല്ലാം കൂടി മീനാക്ഷിയമ്മയെ ബലം പ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്നത് ഇവരുടെ…

Read More

നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് തൊഴിലാളി മരിച്ചു

  മുവാറ്റുപുഴ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പശ്ചിമബംഗാൾ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മുർഷിദാബാദ് സ്വദേശി താഷിഖുൾ ഷെയ്ഖ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വാളകം സി.ടി.സി കവലയിൽ നിർമാണം നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുർഷിദാബാദ് സ്വദേശി ഷാഫിനെ (33) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Read More

ഇരട്ട കൊലപാതകങ്ങൾ: ആലപ്പുഴയിൽ നിരോധനാജ്ഞ ഡിസംബർ 22 വരെ നീട്ടി

  ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 22ന് രാവിലെ ആറ് മണി വരെ നീട്ടി. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കലക്ടറേറ്റിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.  

Read More

കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ

  കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. മോഡലുകളെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നു. അതിൽ നിന്ന് രക്ഷ നേടാൻ രണ്ട് ചെറുപ്പക്കാരുടെ സഹായം തേടി. എന്നാൽ അവരെ ലഹരിക്ക് അടിമയായ ആൾ പിന്തുടർന്നു. കൊച്ചിയിലെ റോഡിൽ വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാകില്ല. കേരളത്തിൽ ലഹരി മാഫിയയും സർക്കാർ ഏജൻസികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

രാഷ്ട്രീയ കൊലപാതകങ്ങൾ; സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധന

  തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടേയും ഗുണ്ടാ ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശം. മൂന്ന് ദിവസം കര്‍ശന പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം വാഹനപരിശോധന കര്‍ശനമാക്കണം. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തണം. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം തുടങ്ങിയ…

Read More