Headlines

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; നാല് പേർ എറണാകുളത്ത് വിമാനമിറങ്ങിയവർ

  സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളത്ത്, യുകെയിൽ നിന്നെത്തിയ 28, 24 വയസ്സുകാർക്കും അൽബാനിയയിൽ നിന്നെത്തിയ 35കാരനും നൈജീരിയയിൽ നിന്നെത്തിയ 40 വയസ്സുകാരനായ പത്തനംതിട്ട സ്വദേശിക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നെത്തിയ 28കാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചത് ബംഗളൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് എത്തിയ 21കാരനാണ്. ഇതോടെ സംസ്ഥാനത്ത് 29 പേർക്കാണ്…

Read More

വർക്കല എൻ എസ് എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് പരുക്ക്

  വർക്കല എൻ എസ് എസ് കോളജിൽ വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് പരുക്ക്. ക്രിസ്മസ് ആഘോഷങ്ങൾക്ക് എത്തിച്ച വാഹനമിടിച്ചാണ് വിദ്യാർഥിനിക്ക് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മറ്റ് നാല് വാഹനങ്ങളെയും ഇടിച്ചു തകർത്തു.

Read More

കോഴിക്കോട് അമിത വേഗതയിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

  കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും നഗരത്തിലേക്ക് വരികയായിരുന്ന ഡ്യൂക്ക് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

Read More

ആലപ്പുഴ ഇരട്ടക്കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞു, എല്ലാവരും ഉടൻ പിടിയിലാകുമെന്ന് എഡിജിപി

  ആലപ്പുഴ ഇരട്ടക്കൊലപാതക കേസുകളിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എഡിജിപി വിജയ് സാഖറെ. പ്രതികളെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രതികളെയും പിടികൂടും. രണ്ട് കേസുകളിലെയും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എല്ലാവരെയും പിടികൂടുമെന്നും വിജയ് സാഖറെ പറഞ്ഞു കേസ് അന്വേഷണം പോലീസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചന പോലീസിന് ലഭിച്ചിരുന്നു. ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ…

Read More

സഞ്ജിത്ത് വധം: പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

  പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടിസിറക്കുന്നത്. ഒളിവിലുള്ള പ്രതികൾക്ക് എസ് ഡി പി ഐ, പി എഫ് ഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സഹായിക്കുന്നവരെ കേസിൽ പ്രതി ചേർക്കാൻ പൊലീസ് നടപടി തുടങ്ങി. സഞ്ജിത്തിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നിലവിലെ…

Read More

കണ്ണൂർ പെരിങ്ങത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

  കണ്ണൂർ പെരിങ്ങത്തൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പാനൂർ പുല്ലൂക്കര വിഷ്ണുവിലാസം സ്‌കൂളിന് സമീപം പടിക്കൽ കൂലോത്ത് രതി(51)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഭർത്താവ് മോഹനൻ വീടിന്റെ വാതിൽ പൂട്ടിയിടുകയും കിടപ്പുമുറിയിൽ വെച്ച് രതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. നിലവിളി കേട്ട അയൽവാസികൾ ഓടിയെത്തി വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. അപ്പോഴേക്കും ഇവർ മരിച്ചിരുന്നു വെട്ടുകത്തിയുമായി ഭാര്യയുടെ അടുത്തിരുന്ന മോഹനനെ നാട്ടുകാർ പിടികൂടി തടഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളും. കോയമ്പത്തൂരിൽ വ്യാപാരിയായിരുന്നു മോഹനൻ. കുറച്ചുകാലമായി…

Read More

കൊല്ലം അഞ്ചലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

  കൊല്ലം അഞ്ചലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വിളക്കുപാറ സുരേഷ് വിലാസത്തിൽ സുനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശ്യാംകുമാറിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭാര്യയെയും മക്കളെയും ആക്രമിച്ച കേസിൽ ശ്യാംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം ഇയാൾ കുടുംബവുമായി അകന്നുകഴിയുകയാണ് ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഇയാൾ സുനിതയെ വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് ശ്യാംകുമാറിനെ പിടികൂടിയത്. സുനിതയെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സംരംഭകരെ സഹായിക്കാനായി സർക്കാർ എന്നുമുണ്ടാകുമെന്ന് ധനമന്ത്രി

  പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്റെ സഹായ ഹസ്തങ്ങൾ എന്നുമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാർക്ക് തൊഴിലും വരുമാനവും സൃഷ്ടിക്കുകയെന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണം. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി കെ എഫ് സി നിലവിൽ 4500 കോടി രൂപയോളം വായ്പ നൽകിയിട്ടുണ്ട്. ഇത് പതിനായിരം കോടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ജനസൗഹാർദമായി ഈ ദൗത്യം നിർവഹിക്കാൻ കെ എഫ് സിക്ക് കഴിയണം….

Read More

ക്ഷാമമുള്ള സമയത്താണ് ഇരട്ടി വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയത്: വിശദീകരണവുമായി കെ കെ ശൈലജ

  കൊവിഡ് മറയാക്കി അഴിമതി നടന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മാർക്കറ്റിൽ സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില നൽകി പിപിഇ കിറ്റുകൾ വാങ്ങിയത്. അന്വേഷിച്ചപ്പോൾ 1500 രൂപക്ക് നൽകാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്. ദുരന്തസമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെ സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് 500 രൂപക്ക് പിപിഇ കിറ്റുകൾ മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ പറഞ്ഞു….

Read More

നെയ്യാറ്റിൻകരയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 56കാരന്‌ 10 വർഷം കഠിന തടവ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 56കാരന് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. മണ്ണൂർക്കര നെല്ലിക്കുന്ന കോളനി അനിത ഭവൻ സോമൻ എന്നയാളെയാണ് നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം 2013ലാണ് സംഭവം. പിതാവ് മരിച്ചതിനെ തുടർന്ന് അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. സ്‌കൂളിൽ…

Read More