ആലപ്പുഴ ഇരട്ടക്കൊലപാതകം: ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത; അഞ്ച് പ്രതികളെ കോടതിയിൽ ഹാജരാക്കും

 

ആലപ്പുഴ ഇരട്ടക്കൊലപാതകം: ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത; അഞ്ച് പ്രതികളെ കോടതിയിൽ ഹാജരാക്കും
ആലപ്പുഴ ഇരട്ട കൊലപാതക കേസുകളിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. ഇന്നലെ രാത്രി വൈകിയും പ്രതികൾക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ആർ എസ് എസ്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന.

ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായിരുന്നു. എസ് ഡി പി ഐ പ്രവർത്തകരായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളാണ് ഇവർ. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

കെ എസ് ഷാൻ വധക്കേസിൽ റിമാൻഡിലുള്ള രണ്ട് ആർ എസ് എസ് പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അതേസമയം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ആലപ്പുഴയിലെ കൊലപാതകങ്ങൾ ചർച്ച ചെയ്യും. ജില്ലയിലെ സമാധാന ശ്രമങ്ങളും പോലീസ് നടപടികളും യോഗം വിലയിരുത്തും.