മുവാറ്റുപുഴ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പശ്ചിമബംഗാൾ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മുർഷിദാബാദ് സ്വദേശി താഷിഖുൾ ഷെയ്ഖ് (30) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വാളകം സി.ടി.സി കവലയിൽ നിർമാണം നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുർഷിദാബാദ് സ്വദേശി ഷാഫിനെ (33) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.