പി ടി ലോകത്തോട് വിട പറഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് താനെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. വിയോഗം ഇതുവരേയും ഉൾകൊള്ളാനേ കഴിഞ്ഞിട്ടില്ല, വ്യക്തിപരമായി അടുത്ത ബന്ധമാണ് നിൽക്കുന്നതെന്നും സുധീരൻ പറഞ്ഞു.
കെഎസ്യു പ്രവർത്തകനായി അദ്ദേഹം വരുന്ന കാലം മുതൽ തന്നെ അടുപ്പം ഉണ്ട്. നിലപാടിൽ വളരെ കൗതുകവും മതിപ്പും തോന്നിയിട്ടുണ്ട്. വേറിട്ടൊരു വ്യക്തിത്വമാണ് പിടിയുടേത്. തന്റെ നിലപാടിൽ ഉറച്ച് നിൽക്കാൻ അദ്ദേഹം മടിച്ചിട്ടില്ല. വരും വരായ്കളൊന്നും അദ്ദേഹം ആലോചിക്കാറില്ല. തന്റെ നിലപാടിൽ ഉറച്ച്നിന്ന് മുന്നോട്ട് പോയി. മാന്ത്രിക രാഷ്ട്രീയ പ്രവർത്തകനാണ്. ഒരു തിരുത്തൽ ശക്തിയാണ്. എന്റെ സഹോദര സ്ഥാനീയനാണ്. പിടിക്ക് എന്റെ സ്നേഹാദരങ്ങൾ എന്നായിരുന്നു വി എം സുധീരന്റെ പ്രതികരണം.