Headlines

പി ടി തോമസ് എംഎൽഎ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് പി ടി തോമസ്. തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി. ഇടുക്കി എംപിയായും ചുമതല വഹിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ പി ടി തോമസിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. 2016 മുതൽ തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2009ലാണ് അദ്ദേഹം ലോക്‌സഭാ അംഗമായത്.