സൗദി അറേബ്യയിലെ ദമാമില്‍ മരണപ്പെട്ട മീനങ്ങാടി സ്വദേശി വിഷ്ണു കണ്ണന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പ്രവാസി സംഘം

 

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ ദമാമില്‍ മരണപ്പെട്ട മീനങ്ങാടി സ്വദേശി വിഷ്ണു കണ്ണന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി കെ.കെ നാണു, ബത്തേരി ഏരിയ സെക്രട്ടറി സരുണ്‍ മാണി എന്നിവര്‍ ആവശ്യപ്പെട്ടു. ദമാമിനടുത്തുള്ള അല്‍ ഖത്തീഫ് സഫ്‌വയിലെ കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കഫ്റ്റിരിയയിലാണ് വിഷ്ണു ജോലി ചെയ്തിരുന്നത്. തൊഴിലുടമയുടെ മാനസികവും, ശാരീരികവുമായ പീഢനങ്ങളാണ് വിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിഷ്ണുവിന്റെ ശബ്ദസന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സൗദിയിലുള്ള ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവണമെന്നും കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു.