Headlines

തിക്കോടിയിൽ യുവതിയെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

  തിക്കോടിയിൽ യുവതിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച നന്ദു(31) എന്ന യുവാവും മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. ഇന്ന് പുലർച്ചെയാണ് നന്ദു മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വൈകുന്നേരത്തോടെ കൃഷ്ണപ്രിയ മരിച്ചു തീ കൊളുത്തുന്നതിന് മുമ്പായി നന്ദു തന്നെ കുത്തിപ്പരുക്കേൽപ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. പ്രണയ നൈരാശ്യമാണ് സംഭവത്തിന് പിന്നിൽ. ഏറെക്കാലമായി നന്ദു തന്റെ അയൽവാസി…

Read More

കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് മന്ത്രി അബ്ദുറഹ്മാൻ; സമരം അവസാനിച്ചു

  കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. കായികതാരങ്ങളുടെ പ്രതിനിധകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരാതികൾ പരിശോധിക്കാൻ സ്‌പോർട്‌സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയെ ഏർപ്പെടുത്തി. സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം അവസാനിപ്പിച്ചതായി കായിക താരങ്ങൾ. കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്നും കായിക താരങ്ങൾ അറിയിച്ചു. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാനാണ് സർക്കാർ തീരുമാനം. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. ബാക്കിയുളള കായികതാരങ്ങളുടെ നിയമനത്തിന് എട്ടംഗസമിതി രൂപീകരിച്ച് തീരുമാനമെടുക്കും. സർക്കാരിന് പിടിവാശിയില്ല, ജോലി നൽകുമെന്നാണ് എന്നും…

Read More

മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇ.ഡിയും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

  മോൻസൺ കേസിൽ ക്രൈം ബ്രാഞ്ചും ഇ.ഡിയും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഇ.ഡി സാമ്പത്തിക വിഷയങ്ങൾ അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ച് മറ്റു കാര്യങ്ങൾ അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന വിഷയമായി അന്വേഷണത്തെ കാണണ്ടതില്ലെന്നും കോടതി അറിയിച്ചു. മോൻസൻ മാവുങ്കലിന് വേണ്ടി പൊലീസ് പീഡിപ്പിക്കുന്നു എന്ന് കാണിച്ച് മുൻ ഡ്രൈവർ അജി നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഈ ഹർജി തീർപ്പാക്കണമെന്ന പൊലീസിന്‍റെ ആവശ്യം രൂക്ഷമായ വിമർശനത്തോടെ കഴിഞ്ഞതവണ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ ഐ.ജി…

Read More

തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 35 വർഷം തടവുശിക്ഷ

  തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം തടവുശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിലാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2014 മെയ് 24ന് കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. തിരികെ വന്ന മാതാവിനോട് കുട്ടി വിവരം പറഞ്ഞു. പരിശോധനയിൽ ഇതിന് മുമ്പും പ്രതി പലതവണ മകളെ പീഡിപ്പിച്ചാതായുള്ള വിവരം പുറത്തുവന്നു ബലാത്സംഗത്തിന് 10…

Read More

സംസ്ഥാനത്ത് ഇന്ന് 3471 പേർക്ക് കൊവിഡ്, 22 മരണം; 4966 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 3471 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂർ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂർ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസർഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ദുരൂഹം: പി കെ ശ്രീമതി

  വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. വിവാഹ പ്രായം 18 വയസ്സായി തന്നെ നിലനിർത്തണം. പെൺകുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്ത് കൊണ്ടുവരേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു വിവാഹ പ്രായം ഉയർത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാവുന്ന തീരുമാനമാണ്. ബില്ലിനെ ശക്തമായി എതിർക്കുകയാണ്. ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ആലോചിച്ച് വേണമായിരുന്നു. തീരുമാനത്തിന് പിന്നിൽ ചില രാഷ്ട്രീയ…

Read More

പ്രാർഥനകൾ വിഫലം: തിക്കോടിയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

  തിക്കോടിയിൽ യുവാവ് പെട്രൊളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് മരിച്ചത്. കൃഷ്ണപ്രിയയെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നന്ദു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് വരികയായിരുന്ന കൃഷ്ണപ്രിയയെ നന്ദു തടഞ്ഞുനിർത്തി കുത്തുകയും പെട്രൊൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. നിലിവിളി കേട്ടെത്തിയ നാട്ടുകാരും ജീവനക്കാരും ചേർന്നാണ് തീ അണച്ചതും ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതും ചികിത്സക്കിടെ വൈകുന്നേരം…

Read More

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് സുപ്രീം കോടതി രണ്ട് മാസത്തെ പരോൾ അനുവദിച്ചു

    ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തിക്ക് കണ്ണിന്റെ ചികിത്സക്കായി രണ്ട് മാസത്തെ പരോൾ സുപ്രീം കോടതി അനുവദിച്ചു. തിരുവനന്തപുരം റവന്യു ജില്ലയിൽ പ്രവേശിക്കില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കാൻ അനുശാന്തിയോട് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് പരോൾ മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തിയെന്ന് സർക്കാർ വാദിച്ചിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത്. പ്രതിക്ക് ജയിലിൽ ചികിത്സ നൽകുന്നുണ്ട്. അതിനാൽ പരോൾ അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു എന്നാൽ കഴിഞ്ഞ എട്ട് വർഷമായി…

Read More

ആലപ്പുഴ ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു

  ആലപ്പുഴ ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28) എന്നിവരാണ് മരിച്ചത്. പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്. ചന്തിരൂർ റോഡിലെ ലെവൽക്രോസിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ നിധിൻ റെയിൽവേ ട്രാക്കിൽ നിൽക്കുന്നത് കണ്ട് അച്ഛൻ ഓടിയെത്തുകയായിരുന്നു.

Read More

വെഞ്ഞാറമൂട്ടിൽ ആത്മഹത്യ ചെയ്ത ശ്രീജയുടെ മൂത്തമകളും മരിച്ചു

മക്കൾക്ക് വിഷം നൽകി തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആത്മഹത്യ ചെയ്ത ശ്രീജയുടെ മൂത്തമകളും മരിച്ചു. ഒമ്പത് വയസുകാരി ജ്യോതികയാണ് മരിച്ചത്. ശ്രീജയുടെ മറ്റു രണ്ട് മക്കൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ. ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്.

Read More