Headlines

വ​ള്ളം​മു​ങ്ങി തി​രു​വ​ന​ന്ത​പു​രത്ത് പോ​ലീ​സു​കാ​ര​നെ കാ​ണാ​താ​യി

  തിരുവനന്തപുരം: പോ​ലീ​സു​കാ​ര​നെ തി​രു​വ​ന​ന്ത​പു​രത്ത് വ​ള്ളം​മു​ങ്ങി കാ​ണാ​താ​യി. കാണാതായത് പ്രതിയെ പോ​യ സം​ഘ​ത്തി​ലെ പോ​ലീ​സു​കാ​ര​നെ​യാ​ണ്. സം​ഭ​വം ക​ട​യ്ക്കാ​വൂ​ര്‍ പ​ണ​യി​ല്‍​ക്ക​ട​വി​ലാ​ണ്. പോ​ത്ത​ന്‍​കോ​ട് സു​ധീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഒ​ട്ട​കം രാ​ജേ​ഷി​നെ തെരഞ്ഞ് പോയപ്പോൾ ആണ് അപകടം ഉണ്ടായത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വ​ള്ളം​മ​റി​ഞ്ഞ സ്ഥ​ല​ത്ത് തു​ട​രു​കയാണ്.

Read More

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ കോൺഗ്രസും എതിർത്തേക്കും; പാർട്ടി നേതാക്കളുടെ അഭിപ്രായം തേടി

  പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കുന്നതിനെ കോൺഗ്രസും എതിർത്തേക്കും. പാർട്ടിക്കുള്ളിൽ ചർച്ച നടത്തി ഹൈക്കമാൻഡ് വിഷയത്തിൽ തീരുമാനമെടുക്കും. സർക്കാർ പ്രഖ്യാപിക്കുന്ന വനിതാ ശാക്തീകരണം ബില്ലിലൂടെ ഉണ്ടാകില്ലെന്നതാണ് കോൺഗ്രസിന്റെ വിമർശനം. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷനും മുസ്ലിം ലീഗുമെല്ലാം ബില്ലിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.  ഇക്കാര്യത്തിൽ ജനറൽ സെക്രട്ടറിമാരുടെ അഭിപ്രായം തേടിയ ശേഷമാകും ഹൈക്കമാൻഡ് തീരുമാനം അറിയിക്കുക മഹിളാ കോൺഗ്രസ് നേതാക്കളോടും ഇതുസംബന്ധിച്ച അഭിപ്രായം തേടിയിട്ടുണ്ട്. ലീഗിന്റെ നിലപാട് എടുത്തുചാട്ടമാണെന്ന നിലപാടും കോൺഗ്രസിനുണ്ട്.

Read More

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന നടപടി ദുരൂഹമാണെന്ന് കോടിയേരിയും

  പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന നടപടി ദുരൂഹമാണെന്ന് കോടിയേരിയും പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന കേന്ദ്രസർക്കാർ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന് അധികാരം നഷ്ടപ്പെട്ട വെപ്രാളമാണെന്നും അതുകൊണ്ട് തീവ്രനിലപാട് സ്വീകരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് സമ്മേളനത്തിൽ മതമാണ് പ്രശ്നമെന്ന് ലീഗ് നേതാവ് പറഞ്ഞില്ലേ, അതുകൊണ്ടാണ് ലീഗ് നിലപാട് മാറിയെന്ന് പറഞ്ഞതെന്നും കോടിയേരി പറഞ്ഞു

Read More

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; അച്ഛൻ മകനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിൽ മകനെ പിതാവ് വെട്ടിക്കൊന്നു. 30കാരനായ ശിവമണിയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പിതാവ് കേശവൻ ഒളിവിൽ പോകുകയും ചെയ്തു. ശിവമണിയുടെ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് കേശവനും ഭാര്യ പളനിയമ്മാളും വിവാഹിതരായ രണ്ട് പെൺമക്കൾക്കുമൊപ്പമാണ് ശിവമണി താമസം. വിദേശത്ത് ജോലി ചെയ്ത മൂന്ന് വർഷത്തിനിടെ കുടുംബത്തിനായി അയച്ച പണത്തെ ചൊല്ലി ശിവമണിയും മാതാപിതാക്കളും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചിരിക്കുന്നതിനിടെ വിവാഹം കഴിക്കണമെന്ന് ശിവമണി ആവശ്യപ്പെടുകയായിരുന്നു. ഇതേ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കോടാലി…

Read More

21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചാർജ് വർധനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികളുണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ ബസുടമകളുടെ സംഘടന തീരുമാനിച്ചത് വിദ്യാർഥികളുടെ യാത്രനിരക്ക് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ അറിയിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ബസുടമകൾ വീണ്ടും സമരപ്രഖ്യാപനം നടത്തിയത്.

Read More

ബസ് ചാർജ് വർധന വിശദമായ പഠനത്തിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ ബസ് ചാർജ് വർധന വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ബസുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം ഇല്ലെന്നാണ് സംഘടനകൾ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ അറിയിച്ചിരുന്നുവെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു. അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ 30 കോടി രൂപയുടെ കുറവുണ്ടായിരുന്നു. വകുപ്പിന്റെ…

Read More

കായംകുളത്ത് വിവാഹ വാർഷിക പാർട്ടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു

  കായംകുളത്ത് വിവാഹ വാർഷിക പാർട്ടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു. കായംകുളം പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. മദ്യസത്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിന് കാരണമാക്കിയത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

Read More

കുടുംബത്തിന്റെ പ്രതീക്ഷ; കൃഷ്ണപ്രിയ കൊല്ലപ്പെട്ടത് ജോലി കിട്ടി എട്ടാം ദിനം

  യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് തിക്കോടി എന്ന നാട്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ രണ്ട് മനുഷ്യ ശരീരങ്ങളാണ് നിമിഷനേരം കൊണ്ട് കത്തിക്കരിഞ്ഞത്. കൃഷ്ണപ്രിയയെ തീ കൊളുത്തിയ ശേഷം നന്ദുവെന്ന യുവാവും സ്വയം തീ കൊളുത്തി. കൃഷ്ണപ്രിയയുടെ ചോറ്റുപാത്രം, ബാഗ്, നോട്ടുബുക്ക് ഒക്കെ പ്രദേശത്ത് ചിതറിക്കിടന്നു പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പ്ലസ്ടുവും ഡിഗ്രിയും എംസിഎയും കഴിഞ്ഞു. ഡിസംബർ ഒമ്പതിനാണ് തിക്കോടി പഞ്ചായത്തിൽ പ്ലാനിംഗ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റായി താത്കാലിക ജോലി ലഭിച്ചത്. അച്ഛൻ…

Read More

കെ റെയിലിനെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; ജില്ലാ ആസ്ഥാനങ്ങളിൽ ധർണ

  കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. പാത കടന്നുപോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാർച്ചും ധർണയും നടത്തും. സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലാണ് സിൽവർ ലൈൻ വിരുദ്ധ മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘടാനം എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കെ…

Read More

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

  വടകര താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിൽ. താലൂക്ക് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ച ആളാണിത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പിടിയിലായത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ ആരംഭിക്കും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘത്തിനാണ് അന്വേഷണചുമതല. ആന്ധ്ര സ്വദേശി സതീഷ് നാരായണനാണ്(37) പോലീസ് കസ്റ്റഡിയിലുള്ളത്. നേരത്തെ ചെറിയ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിൽ ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. താലൂക്ക് ഓഫീസിന് സമീപത്ത് തീയിട്ട…

Read More