Headlines

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുട്ടികളടക്കം നാല് പേർക്ക് പരുക്കേറ്റു. പൂവത്തിക്കൽ ഖൈറുന്നീസ(46), സഹോദരൻ ഉസ്മാൻ(36), ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത് ഓട്ടോ ഡ്രൈവർ അസൻകുട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നാൽപത് അടി ഉയരത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു.

Read More

ആലപ്പുഴയിലെ കൊലപാതകങ്ങള്‍: സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലിസിന് നിര്‍ദേശം

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് മേധാവിമാരോട് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കാനും പെട്രോളിങ് ശക്തമാക്കാനുമാണ് പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി ആലപ്പുഴയിലെത്തി. കൊലപാതകം നടന്ന സ്ഥലങ്ങളില്‍ പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. ആലപ്പുഴ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും…

Read More

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്നു പേരാണ് മത്സരിക്കുന്നത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും മത്സരിക്കും. മണിയന്‍ പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് മത്സരിക്കുന്നത്. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിനെയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

Read More

മണിക്കൂറുകൾക്കിടയിൽ രണ്ട് കൊലപാതകങ്ങൾ; ആലപ്പുഴയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

  മണിക്കൂറുകൾക്കിടയിൽ ആലപ്പുഴയിൽ നാടിനെ നടുക്കി രണ്ട് കൊലപാതകങ്ങൾ നടന്നതോടെ ജില്ലയിൽ രണ്ട് ദിവസത്തേക്ക് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ് മണിക്കൂറുകൾക്കിടെ കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് ആദ്യ കൊലപാതകം നടന്നത്. ഇന്നലെ രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനെ ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ഒബിസി മോർച്ച സംസ്ഥാന നേതാവും ബിജെപി നേതാവുമായ അഡ്വ. രഞ്ജിത്തിനെ ഒരു സംഘം…

Read More

ആലപ്പുഴയിലെ കൊലപാതകങ്ങൾ: കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് ആപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയ്യാറാകുമെന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ്…

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തിനശിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

  തിരുവനന്തപുരം മാറനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപ്പിടിച്ചു. വാനിലുണ്ടായിരുന്ന മൂന്നുപേർ തലനാരിഴയുടെ വ്യത്യാസത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മാറനല്ലൂർ പുന്നാവൂർ കാരനിന്നവിളയിലായിരുന്നു സംഭവം. മൂലക്കോണത്ത് അക്വേറിയം നടത്തുകയാണ് വെളിയംകോട് വലിയപുറം തൊട്ടരികത്ത് വീട്ടിൽ ഷിജിൻദാസ്. ജോലി സ്ഥലത്തേക്ക് പോവുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിൻദാസും ഭാര്യ ഗ്രീഷ്മയും. ഇവർക്കൊപ്പം സുഹൃത്ത് ആദർശുമുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് പത്ത് മിനിറ്റിലുള്ളിൽ അപ്രതീക്ഷിതമായി എൻജിനിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ഉടൻ ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടി നിർത്തിയശേഷം പുറത്തേക്ക് ചാടി. പെട്ടെന്ന്…

Read More

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു

  ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ കൊലപാതകം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവിനെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊന്നു. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആലപ്പുഴ നിയോജക മണ്ഡലം മുൻ സ്ഥാനാർഥിയും ആലപ്പുഴ ബാർ അസോസിയേഷനിലെ അഭിഭാഷകനുമായിരുന്നു.

Read More

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം; ലേല നടപടിയുടെ കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണം: ദേവസ്വം ബോര്‍ഡ്

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം. ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. ലേലത്തിൽ പിടിച്ച ആളുടെ പ്രതിനിധിയെ ഇക്കാര്യം അറിയിച്ചു. ദേവസ്വം നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഭരണ സമിതി ചർച്ച ചെയ്യും. ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ അല്‍പ്പനേരം മുമ്പാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍…

Read More

സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണം; മുഖ്യമന്ത്രി

സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ നവകേരളം പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വിവാഹ സമയം സ്ത്രീധന വിഷയം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകണമെന്നും ഈ ബോധവൽകരണം ക്യാമ്പയിൻ ദിവസങ്ങളിൽ മാത്രം പോരാ തുടർന്നും കുടുംബശ്രീ അത് ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തിൽ സ്ത്രീകൾക്ക് പല മേഖലയിലും മുന്നേറാൻ കഴിഞ്ഞുവെന്നും എന്നാൽ ഇന്ന് സ്ത്രീകൾക്കെതിരെ തിന്മകൾ ഉണ്ടാകുന്നു ഇത്തരം തിൻമകൾക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ ഒപ്പമുണ്ടാകും അദ്ദേഹം പറഞ്ഞു.എന്നാൽ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 52,570 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 31,901 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3609 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 485, കൊല്ലം 273, പത്തനംതിട്ട 313, ആലപ്പുഴ 74, കോട്ടയം 216, ഇടുക്കി 175, എറണാകുളം 633, തൃശൂർ 262, പാലക്കാട് 29, മലപ്പുറം 117, കോഴിക്കോട് 521, വയനാട് 159, കണ്ണൂർ 287, കാസർഗോഡ് 65 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 31,901 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,37,619 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More