താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്നു പേരാണ് മത്സരിക്കുന്നത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും മത്സരിക്കും. മണിയന്‍ പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് മത്സരിക്കുന്നത്. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിനെയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.