താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായി മോഹൻലാലിനെ വീണ്ടും തെരഞ്ഞെടുത്തു

താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി ആശാ ശരത്, ശ്വേതാ മേനോൻ എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയെയും തെരഞ്ഞെടുത്തു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.