കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രോഗി മാളുകളിലും റസ്‌റ്റോറന്റുകളിലും പോയതായി കണ്ടെത്തി
കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക വലുതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോംഗോയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്. കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമാണ് ഇയാൾക്ക് അനുവദിച്ചത്. എന്നാൽ ഇയാൾ ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും അടക്കം പോയിരുന്നു. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇനി മുതൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ…