കടുത്ത സമര രീതികളിൽ നിന്ന് പിന്നോട്ടുപോയി പി ജി ഡോക്ടർമാർ. ആരോഗ്യമന്ത്രി വീണ ജോർജുമായുള്ള ചർച്ചക്ക് ശേഷമാണ് നിലപാട് മയപ്പെടുത്താൻ ഇവർ തീരുമാനിച്ചത്. ചർച്ച ഫലപ്രദമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. അത്യാഹിത വിഭാഗം ഡ്യൂട്ടികൾ ബഹിഷ്‌കരിച്ചുള്ള സമരം പി ജി ഡോക്ടർമാർ അവസാനിപ്പിച്ചു
അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ ജോലിക്ക് തിരികെ കയറി. അതേസമയം ഒപി, വാർഡ് ബഹിഷ്‌കരണം തുടരുമെന്നും ഇവർ അറിയിച്ചു. ഇന്നലെയാണ് ആരോഗ്യമന്ത്രി ഇവരുമായി മൂന്നാംവട്ട ചർച്ച നടത്തിയത്. സ്റ്റൈപ്പൻഡ് വർധന ധനസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്.