കണ്ണൂർ പേരാവൂരിൽ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടിയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം കുഞ്ഞിംവീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെയാണ്(24) വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊണ്ടിയിൽ ബാർബർ ഷോപ്പ് ജീവനക്കാരനാണ് ദീപേഷ്. ആറളം പുനരധിവാസ മേഖലയിലെ നാരായണന്റെയും സുജാതയുടെയും മകളാണ് നിഷ. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.