സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ കോൺഗ്രസും എതിർത്തേക്കും; പാർട്ടി നേതാക്കളുടെ അഭിപ്രായം തേടി

 

പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കുന്നതിനെ കോൺഗ്രസും എതിർത്തേക്കും. പാർട്ടിക്കുള്ളിൽ ചർച്ച നടത്തി ഹൈക്കമാൻഡ് വിഷയത്തിൽ തീരുമാനമെടുക്കും. സർക്കാർ പ്രഖ്യാപിക്കുന്ന വനിതാ ശാക്തീകരണം ബില്ലിലൂടെ ഉണ്ടാകില്ലെന്നതാണ് കോൺഗ്രസിന്റെ വിമർശനം.

നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷനും മുസ്ലിം ലീഗുമെല്ലാം ബില്ലിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.  ഇക്കാര്യത്തിൽ ജനറൽ സെക്രട്ടറിമാരുടെ അഭിപ്രായം തേടിയ ശേഷമാകും ഹൈക്കമാൻഡ് തീരുമാനം അറിയിക്കുക

മഹിളാ കോൺഗ്രസ് നേതാക്കളോടും ഇതുസംബന്ധിച്ച അഭിപ്രായം തേടിയിട്ടുണ്ട്. ലീഗിന്റെ നിലപാട് എടുത്തുചാട്ടമാണെന്ന നിലപാടും കോൺഗ്രസിനുണ്ട്.