Headlines

സമ്പർക്ക രോഗികൾ വർധിക്കുന്നു; സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് ചികിത്സക്ക് അനുമതി

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറവിടമറിയാത്ത കേസുകളും വർധിച്ചു. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാകണം. ക്ലസ്റ്ററുകളിൽ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നു. ഗുരുതര രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സൗകര്യത്തോടു കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാ കേന്ദ്രമായ ഫസ്റ്റ് ലൈൻ…

Read More

ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സംവിധാനമുള്ള കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സംവിധാനമുള്ള കൊവിഡ് ആശുപത്രികളിലും ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കൊവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായിവിജയൻ. എല്ലാ ജില്ലകളിലും രണ്ട് വീതം കൊവിഡ് ആശുപത്രികളും പ്രഥമതല കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമേ സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് രോഗികളെ ചികിത്സിക്കാൻ അനുമതി നൽകിയിട്ടുള്ളതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആരോഗ്യ തദ്ദേശ ദുരന്ത നിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുൽ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ചെറുകിട-…

Read More

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ ഇന്ന് 593 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കേരളത്തിൽ 11659 പേർക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്ക രോഗികൾ 364 പേരാണ്. വിദേശത്ത് നിന്നും എത്തിയവർ 116 പേർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിവരിൽ 90 പേർക്കാണ് രോഗബാധ. 19 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫയർ ഫോഴ്‌സ് അംഗത്തിനും ഒരു ഡി എസ് സി സേനാംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് പേരും. 70…

Read More

നാളെ കൂറ്റന്‍ തിരമാലയ്ക്ക്‌ സാധ്യത; 5 ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

തിരുവനന്തപുരം: അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇതുകൂടാതെ 19.07.2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു.

Read More

വിമർശനവുമായി ഷാഫി പറമ്പിൽ; നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം

സർക്കാറിനെതിരെ പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഷാഫി പറമ്പിൽ. സ്പേസ് പാർക്കിന് പിന്നാലെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ രം​ഗത്തെത്തിയത്. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മകളുടെ കമ്പനിക്ക്‌ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധം പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് ശിവശങ്കരനെയടക്കം സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഷാഫി ആരോപിച്ചു. സ്വർണകടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ…

Read More

സ്വർണക്കടത്ത്: ഹെസ ജ്വല്ലറിയുടമയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

കോഴിക്കോട് അരക്കിണറിലെ ഹെസ ജ്വല്ലറി ഉടമ ഷമീറിന്റെ കളരാന്തിരിയിലെ വീട്ടിൽ റെയ്ഡ്. ഹെസ്സ ഗോൾഡ് ആൻറ് ഡയമണ്ട്‌സിൽ വിൽപ്പനയ്ക്ക് വെച്ച സ്വർണ്ണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ നിന്ന് ഇന്നലെ മുഴുവൻ സ്വർണ്ണവും പിടിച്ചെടുത്തിരുന്നു. സ്വർണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഹെസാ ജ്വല്ലറി ഉടമകളും ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിക്കുന്നു. ഇതിൻറെ ഉറവിടം സംബസിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്‌സൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്….

Read More

അറസ്റ്റിലായ പ്രതിക്ക് കൊവിഡ്; അങ്കമാലി സ്റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ

പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ പോയി. തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശിയാണ് ഇയാൾ തുറവൂർ സ്വദേശിയെ മറ്റ് രണ്ട് പേർക്കൊപ്പം കഴിഞ്ഞ ദിവസമാണ് അങ്കമാലി പോലീസ് പിടികൂടിയത്. തുടർന്ന് പ്രതികളുടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഫലം വന്നപ്പോൾ തുറവൂർ സ്വദേശിക്ക് പോസിറ്റീവാകുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാളുമായി സമ്പർക്കത്തിൽ വന്ന പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചത്.

Read More

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് റെയ്ഡ്. സ്വർണക്കടത്ത് കേസിൽ നാലാം പ്രതിയാണ് സന്ദീപ് നായർ കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിനൊപ്പം ബംഗളൂരുവിൽ വെച്ചാണ് സന്ദീപിനെ എൻ ഐ എ സംഘം പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് പലതവണയായി പുറത്തെത്തിച്ച സ്വർണം പ്രതികൾ വിവിധ ഇടങ്ങളിൽ സൂക്ഷിച്ചതായാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.

Read More

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയിൽ. കരുനാഗപ്പള്ളി സ്വദേശി സലീമാണ് തൂങ്ങിമരിച്ചത്. ജൂൺ 28ന് ദുബൈയിൽ നിന്നും നാട്ടിലെത്തിയതാണ് സലീം. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്ന് ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് കിടപ്പുമുറിയിൽ സലീമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

സമൂഹവ്യാപനം ഉണ്ടായാൽ ഏറ്റവും രൂക്ഷമാവുക കേരളത്തിൽ; ജനസാന്ദ്രത തിരിച്ചടിയാകുമെന്ന് ആരോ​ഗ്യമന്ത്രി

കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യം സർക്കാർ മുൻകൂട്ടി കണ്ടിരുന്നെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ജനസാന്ദ്രത കൂടുതലായതിനാൽ സമൂഹവ്യാപനമുണ്ടായാൽ വലിയ ആഘാതം നേരിടേണ്ടി വരിക കേരളത്തിനായിരിക്കുമെന്ന് ആരോ​ഗ്യമന്ത്രി ഓർമ്മിപ്പിച്ചു. രോ​ഗവ്യാപനം നിയന്ത്രിക്കാനും മരണ നിരക്ക് കുറയ്ക്കാനുമാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചത്. വലിയൊരു പരിധിവരെ ഇത് നടപ്പാക്കി. രോ​ഗവ്യാപനം ഉയരുമെന്ന കണ്ട് സർക്കാർ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. മരണ നിരക്കിന്റെ കാര്യത്തിലായാലും കോവിഡ് വ്യാപനത്തിന്റെ കാര്യത്തിലായാലും ജനങ്ങളെ അണിനിരത്തിക്കൊണ്ട് എല്ലാ കഴിവുകളും ഉപയോഗിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണെന്ന് ആരോ​ഗ്യമന്ത്രി കൂട്ടിചേർത്തു….

Read More