Headlines

കണ്ണൂർ ആലക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള(55), മകൻ സന്ദീപ്(35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഇന്നലെ രാത്രിയിൽ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കാണാതായ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു

Read More

32 ജീവനക്കാര്‍, 74 ടയറുകള്‍; ഈ വാഹനം മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ട് ഒരു വര്‍ഷം

തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാതയില്‍ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ അയണിമൂട്ടിലെ നെയ്യാര്‍ കനാലിന് കുറുകെയുള്ള പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയ വാഹനത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളതാണ്. ഒരു വര്‍ഷം മുന്നേ മുംബൈയില്‍ നിന്നും പുറപ്പെട്ട വാഹനമാണ് പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയത്. മുംബൈയില്‍ നിന്ന് വട്ടിയൂര്‍ക്കാവ് വിഎസ്എസ്സിയിലേക്കുള്ള ഭീമന്‍ യന്ത്രവും അനുബന്ധ വാഹനങ്ങളും കൊണ്ടുവന്ന വാഹനത്തിന് 74 ടയറുകള്‍ ഉണ്ട്. 32 ജീവനക്കാര്‍ ചേര്‍ന്നാണ് വാഹനത്തിന് വഴി ഒരുക്കുന്നത്. 70 ടണ്‍ ഭാരമുള്ള…

Read More

മൂന്നാറിൽ ഡോക്ടർക്ക് കൊവിഡ്; ജനറൽ ആശുപത്രി അടക്കും, രോഗികളെ മാറ്റും

മൂന്നാർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനറൽ ആശുപത്രി അടയ്ക്കും. ആശുപത്രിയിലുള്ള രോഗികളെ മാറ്റും. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിച്ച് ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇടുക്കിയിൽ ഇന്നലെ ആറ് ആരോഗ്യ പ്രവർത്തകരടക്കം 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. രാജാക്കാട് ജില്ലയിലെ ഏക ക്ലസ്റ്ററാണ്. കൊവിഡ് സ്ഥിരീകരിച്ച നാല് ആരോഗ്യ…

Read More

ആലപ്പുഴയിൽ കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു

ആലപ്പുഴ: എടത്വാ പച്ച ജംഗ്ഷനു സമീപം രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രണ്ട് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.  പൂർണ്ണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സമീപത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ…

Read More

സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എൻ ഐ എ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക, സാഹചര്യ തെളിവുകൾ എൻ ഐ എ ശേഖരിച്ചിട്ടുണ്ട് ശിവശങ്കരന് സ്വർണക്കടത്ത് അറിയാമായിരുന്നുവെന്ന സൂചന നൽകുന്ന മൊഴിയാണ് കസ്റ്റംസിന്റെ പിടിയിലുള്ള സരിത്ത് നൽകിയിരിക്കുന്നത്. ഇതേ തുടർന്നാണ് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടിയത്. തിരുവനന്തപുരത്ത് ഇന്നലെ നടന്ന പരിശോധനയിൽ…

Read More

സ്വപ്‌നയും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത് 23 തവണ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വപ്‌നയും സംഘവും വിമാനത്താവളം വഴി 23 തവണ സ്വർണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയായിരുന്നു സ്വർണക്കടത്തിൽ 2019 ജൂലൈ ഒമ്പത് മുതലാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ വന്നു തുടങ്ങിയത്. 23 തവണയും ബാഗേജുകൾ വിമാനത്താവളത്തിൽ എത്തി കൈപ്പറ്റിയത് സരിത്താണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 152 കിലോ വരെ ഭാരമുള്ള ബാഗേജുകൾ വരെ വന്നിട്ടുണ്ട്. സ്വർണം പിടിച്ചെടുത്ത ബാഗേജിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതിൽ 30…

Read More

പിതാവിൻ്റെ മർദ്ദനമേറ്റ്‌ മകൻ മരിച്ചു; സംഭവം ബാലുശ്ശേരിയിൽ

ബാലുശ്ശേരി: പിതാവിൻ്റെ മർദ്ദനമേറ്റ് മകൻ മരിച്ചു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. അലക്സ് (17) ആണ് മരിച്ചത്. അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം. സംഭവത്തിൽ പിതാവ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

തിരുവനന്തപുരം സ്വദേശി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിന്‍റെ നാലാം നിലയില്‍ നിന്നും താഹ താഴേക്ക് ചാടിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Read More

കടലാസ് പദ്ധതിയുമായി വരുന്ന മാരീചൻമാരെ തിരിച്ചറിയുക; വിമർശനവുമായി സിപിഐ മുഖപത്രം

സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. മാഫിയ ലോബികൾ ഇടതുപക്ഷ പ്രകടനപത്രികക്ക് അന്യമാണ്. കടലാസു പദ്ധതികളുമായി വരുന്ന മാരീചൻമാരെ ഇടതുപക്ഷം തിരിച്ചറിയണമെന്ന് ലേഖനത്തിൽ പറയുന്നു കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണം. ചിലർ ചട്ടം ലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്ന് കെ ടി ജലീലിന്റെ പേര് പരാമർശിക്കാതെ ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ വെറും പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കുന്നു. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. ഇന്ന് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൌണാണ്. ഇന്നലെ കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ട 26 കോവിഡ് കേസുകളില്‍ 22ഉം സമ്പര്‍ക്കത്തിലൂടെ വന്നതാണ്.ഇതാണ് ആശങ്ക സൃഷ്ടിക്കുന്നത്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എടച്ചേരി ,ഏറാമല,പുറമേരി ഗ്രാമപഞ്ചായത്തുകളെ മുഴുവനായും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.വേളം വളയം വില്ല്യാപ്പള്ളി ചോറോട് ചെങ്ങോട്ടുകാവ്,മൂടാടി പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണാണ്….

Read More