വയനാട്ടിലെ കുട്ടികൾക്കായി ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതി; ജില്ലാതല ഓണ്‍ലൈന്‍ ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു
രാഹുല്‍ ഗാന്ധി എം.പിയുടെ ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം പാലക്കര കോളനിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. വിദ്യാഭ്യാസം കൊണ്ടു മാത്രമാണ് ഒരാളുടെ ജീവിത നിലവാരം ഉയരുകയുള്ളൂവെന്നും ആയതിനാല്‍ അടിസ്ഥാന വിദ്യഭ്യാസം എല്ലാവരിലും എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളുണ്ടെന്നും അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ പൊതുസമൂഹം സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് എല്ലാ പിന്തുണയും എം.പി ഉറപ്പ്…
