Headlines

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി

മീനങ്ങാടി:കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 11, 12 അവാർഡുകൾ കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാഭരണകൂടം അറിയിക്കുന്നു.

Read More

കീം പരീക്ഷ; കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല,നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റി: മുഖ്യമന്ത്രി

തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ നേരത്തെ തന്നെ അവിടെ ഏർപ്പെടുത്തേണ്ടതായിരുന്നു അതിലാണ് വീഴ്ച പറ്റിയത്, അതിൽ കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു എൻട്രൻസ് പരീക്ഷ എഴുതാൻ പട്ടം സെന്റ് മേരീസ് സ്കൂളിൽ വന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു,…

Read More

മാറ്റിവെക്കാൻ പറഞ്ഞപ്പോൾ കേട്ടില്ല,കീം പരീക്ഷക്കെത്തിയ രക്ഷിതാക്കൾക്കെതിരെ കേസെടുക്കരുത്; ശശി തരൂർ

തിരുവനന്തപുരം: കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിവേകമില്ലാതെ മുന്നോട്ട് പോയി. പരീക്ഷയില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവായെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒഴിവാക്കാവുന്ന ഒരു പരീക്ഷയില്‍ പങ്കെടുക്കാനാണ്് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചത്. ഇവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയെ അവലപനീയമാണെന്ന് ശശി തരൂര്‍…

Read More

കേരളം വീണ്ടും അടച്ചുപൂട്ടലിലേക്ക്; സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് ആയിരം കടന്നിരുന്നു. സമ്പൂർണ ലോക്ക് ഡൗൺ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്, എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ സംസ്ഥാനത്ത് മാർച്ച് 23ന് ലോക്ക് ഡൗൺ…

Read More

ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റ് നൽകും; മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തിൽ ഓണത്തോട് അനുബന്ധിച്ച് റേഷൻ കാർഡുടമകൾക്ക് പലവ്യഞ്ജന കിറ്റ് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 11 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. ആഗസ്റ്റ് അവസാന ആഴ്ചയോടെ ഇതിന്റെ വിതരണം ആരംഭിക്കും. മതിയായ റേഷൻ ധാന്യം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് ആഗസ്റ്റിൽ പത്ത് കിലോ വീതം അരി നൽകും. സാമൂഹിക അകലം പാലിക്കുന്നതിലടക്കം വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. അഡീഷണൽ എസ് പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രോസിക്യൂഷന് രൂപം നൽകി. നിർദേശം ലംഘിക്കുന്ന…

Read More

കൊവിഡ് ബാധിച്ച് ആലുവയിൽ വൃദ്ധ മരിച്ചു; സംസ്ഥാനത്ത് ഇന്ന് മാത്രം 5 മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ബീവാത്തു മരിച്ചത്. ഇതിന് ശേഷമാണ് സ്രവപരിശോധന നടത്തിയത്. ഇവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലായിരുന്നു. അർബുദരോഗിയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ കൊവിഡ് മരണങ്ങളുടെ എണ്ണം 50 ആയി ഉയരുകയും ചെയ്തു. കാസർകോട് അണങ്കൂർ സ്വദേശി ഹൈറന്നൂസയാണ് ആദ്യം മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗ ഉറവിടം…

Read More

കേരളത്തിൽ കടുത്ത ആശങ്ക; ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇന്ന് ഒരു മരണവും റിപ്പോർട്ട് തെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്….

Read More

ആലുവയിലും പരിസരപ്രദേശങ്ങളിലും നാളെ മുതൽ കർഫ്യൂ; സ്ഥിതി ഗുരുതരമെന്ന് മന്ത്രി സുനിൽകുമാർ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട്, ചൂർണിക്കര പ്രദേശങ്ങളിൽ നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തും. ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്ററായി കണക്കാക്കും. ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു രാവിലെ 10 മണി മുതൽ 2 മണി വരെ അവശ്യസാധനങ്ങൾക്കുള്ള കടകൾ തുറക്കാം. പോലീസിനെ അറിയിക്കാതെ കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകളും നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും. ്അനാവശ്യമായി ആരും…

Read More

ഹാഷിഷ് ഓയിലുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂരിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. പള്ളിക്കുളം സറീന പെട്രോൾ പമ്പിന്റെ മുൻവശം ദേശീയ പാതയിൽ വെച്ചാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ മാരുതി സെലാരിയോ കാറിൽ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കൾ പിടിയിലായത്. അത്തായാക്കുന്ന് താമസക്കാരായ ജസീൽ പി പി (25), സിജിലേഷ് പി (28) എന്നിവരാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് സതീഷ്…

Read More

കൊവിഡ് വ്യാപനം; പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ജൂലൈ 24ന് വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം നടക്കുക. നിയമസഭ സമ്മേളനം മാറ്റിവെക്കുന്നതടക്കമുള്ള വിഷയങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ചയാകും. ഈ മാസം 27ന് നിയമസഭാ സമ്മേളം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. ധനവിനിയോഗ ബിൽ പാസാക്കുന്നതിന് വേണ്ടിയായിരുന്നുവിത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് സഭാ സമ്മേളനം മാറ്റിവെക്കുന്നത്. ഇക്കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭാ…

Read More