Headlines

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ പേഴ്‌സണൽ സ്റ്റാഫിന് ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം പല തവണ സന്ദർശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാൻ കാരണമെന്നാണ് സൂചന. അജാനൂർ പഞ്ചായത്ത് സ്വദേശിയായ പിഎ കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.

Read More

സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി രോഗം; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി

കേരളത്തിൽ ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു 82 പേർ വിദേശത്ത് നിന്നും 54 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 17 ആരോഗ്യ പ്രവർത്തകർക്കും 29 ഡി എസ്…

Read More

വെള്ളമുണ്ടയിൽ കോവിഡ് സ്ഥിരീകരിച്ച ആൾ വ്യാപാര സ്ഥാപനങ്ങളിൽ കയറി; 5സ്ഥാപനങ്ങൾ അടച്ചു

കോവിഡ് സ്ഥിരീകരിച്ച ആൾ വെള്ളമുണ്ട ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി അഞ്ചോളം കടകള്‍ അടപ്പിച്ചു. വെള്ളമുണ്ട എട്ടേ നാലിലെ ക്ലിനിക്കും അധികൃതർ അടപ്പിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ രോഗ ബാധിതർ എത്തിയാല്‍ കട അടപ്പിക്കുകയും, നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്നതിനാല്‍, ആശങ്കയിലാണ് വ്യാപാരികള്‍. അടച്ച വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ അധികൃതര്‍ അറിയിച്ചു.

Read More

അന്ന് നിരവധി പേരുടെ ജീവൻ രക്ഷിച്ചു; ഇനി എട്ട് പേരിലൂടെ അനുജിത്ത് ജീവിക്കും

2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം…

Read More

കോവിഡ് പ്രതിരോധം മാനന്തവാടി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണം

കോവിഡ് -19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാനന്തവാടി നഗരസഭ പരിധിയില്‍ കാല്‍നടയായും വാഹനമുപയോഗിച്ചും വീടുകള്‍ കയറിയുള്ള കച്ചവടങ്ങള്‍ക്കുംവെറ്റില മുറുക്കാന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതിനുംനിരോധനം ഏര്‍പ്പെടുത്തി. ഇതോടൊപ്പം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നതിനും ഭിക്ഷാടനം നടത്തുന്നതിനും നഗരസഭ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അറിയിച്ചു.

Read More

വയനാട്ടിൽ വ്യാജ എഞ്ചിനീയര്‍ പഞ്ചായത്തില്‍ ജോലി ചെയ്തത് നാല് വര്‍ഷം;പരാതി ഉയർന്നപ്പോൾ രാജിവെച്ചു

കൽപ്പറ്റ :വ്യാജ എന്‍ജിനീയറിംഗ് സർട്ടിഫിക്കറ്റ് കാണിച്ച് പഞ്ചായത്തിന്‍റെ തൊഴിലുറപ്പ് പദ്ധതിയില്‍ യുവാവ് എൻജിനീയറായി ജോലി ചെയ്തത് നാല് വർഷം. വയനാട് കണിയാമ്പറ്റ പഞ്ചായത്താണ് യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചത്. പരാതികൾ ഉയർന്നതിനെ തുടർന്ന് രാജിവെച്ചെങ്കിലും യുവാവിനെതിരെ കേസ് നൽകാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. 2015 മുതൽ 2019 വരെയാണ് കമ്പളക്കാട് സ്വദേശി ഹർഷൽ പി കെ കണിയാമ്പറ്റ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി എൻജീനിയറായി ജോലി നോക്കിയത്. ഭരണസമിതിയാണ് ഇയാളുടെ നിയമനം നടത്തിയത്. 4 വർഷം 17 കോടി വരുന്ന…

Read More

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ഈ വാർഡിലെ പ്രൈമറി കോൺടാക്റ്റുകളിലുള്ള വരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആയതിനാലാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

Read More

കൊണ്ടോട്ടിയിലെ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു

കൊയിലാണ്ടിയിൽ നിന്ന് മത്സ്യവുമായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി സ്വദേശിയായ മത്സ്യ വിൽപ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പിൽ മത്സ്യ മൊത്ത വിതരണ കേന്ദ്രവും ഉൾപ്പെട്ടിരുന്നു. തുടർന്നാണ് ഇത് അടച്ചിടാൻ നിർദേശം നൽകിയത്. കേന്ദ്രത്തിലെ ചുമട്ടു തൊഴിലാളികളോടും മത്സ്യ കച്ചവടക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഒരു മത്സ്യക്കച്ചവടക്കാരനും ചുമട്ടു തൊഴിലാളിക്കും കൊവിഡ് ബാധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Read More

സ്വപ്‌നയും സരിത്തും എൻ ഐ എ കസ്റ്റഡിയിൽ തുടരും; കാലാവധി നീട്ടി

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും എൻ ഐ എ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി കൂടിയാണ് എൻ ഐ എ നീട്ടി ചോദിച്ചത്. കോടതി നാല് ദിവസം അനുവദിക്കുകയായിരുന്നു അതേസമയം പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 24ന് പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും എൻ ഐ എ…

Read More

കോവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു ഇനിയും വെെകും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു ഇനിയും വെെകും. ജൂലെെ അവസാനം വരെ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലെെ കഴിഞ്ഞാലും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് വലിയ ആശങ്കയ്‌ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച്‌ ആലോചിക്കുക. ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനെ…

Read More