കാക്കാനാട് കരുണാലയത്തിലെ 30 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് ബാധിതർ 33 ആയി

എറണാകുളം കാക്കനാട് കരുണാലയ കോൺവെന്റിലെ 30 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നത്തോടെ ആകെ 33 പേർക്കാണ് കരുണാലയത്തിൽ രോഗം ബാധിച്ചത്.

കന്യാസ്ത്രീകൾക്ക് കോൺവെന്റിൽ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കെട്ടിടത്തിന്റെ ഒരു നില ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

ഡോക്ടർമാരുടെയും ആംബുലൻസിന്റെയും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആരുടെയെങ്കിലും ആരോഗ്യനില വഷളായാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി