Headlines

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിവെച്ചു

ധനബില്‍ പാസാക്കുന്നതിനായി ഈ മാസം 27 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിവച്ചത്. ധനബില്‍ പരിഗണിക്കുന്നത് നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ജൂലൈ 31 നകം ധനബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനാലാണ് 27 ന് പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാല്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഭാ സമ്മേളനം മാറ്റി വെക്കുന്നതെന്നാണ് സൂചനകള്‍. സ്വര്‍ണ്ണക്കടത്ത് വിവാദവും കൊവിഡ് വ്യാപനവും സജീവമായി…

Read More

മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കൊവിഡ്; വൈദികരടക്കം എഴുപത് പേർ നിരീക്ഷണത്തിൽ

പത്തനംതിട്ടയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് വൈദികരടക്കം എഴുപതോളം പേർ നിരീക്ഷണത്തിൽ പോയി. പ്രക്കാനത്തിന് സമീപം പള്ളിയിൽ ജൂലൈ 9ന് നടന്ന മാമോദീസ ചടങ്ങിലാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ് പങ്കെടുത്തത്. ചടങ്ങിൽ യുവാവ് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. വൈദികർ 12, 19 തീയതികളിൽ വിവിധ ദേവാലയങ്ങളിൽ കുർബാനയും നടത്തിയിട്ടുണ്ട്. മാമോദീസ കഴിഞ്ഞ് പത്താം ദിവസമാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.

Read More

കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 48 ആയി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കാസർകോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ(48), കോഴിക്കോട് കല്ലായി സ്വദേശി കോയ(56) എന്നിവരാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം കുലശേഖരപുരം സ്വദേശി റെയ്ഹാനത്തിനും(55) കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ കുഴഞ്ഞുവീണു മരിച്ച ഇവരുടെ സ്രവം മരണശേഷമാണ് പരിശോധിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 48 ആയി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൈറുന്നീസ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ തുടർന്ന്…

Read More

വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീ അറസ്റ്റിൽ

വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശവും അസഭ്യവർഷവും നടത്തിയ സ്ത്രീ അറസ്റ്റിൽ. പള്ളികടവിൽ പ്രേമ എന്ന സ്ത്രീയെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സമീപവാസികളായ 12, 13 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെയാണ് ഇവർ നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് സ്വദേശിനി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറുന്നീസയാണ് മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് മരണം സംഭവിച്ചത്. കാസർകോട് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണം ആണിത്. ഹൈറുന്നീസയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 48 ആയി

Read More

വയനാട്ടിലെ കുട്ടികൾക്കായി ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതി; ജില്ലാതല ഓണ്‍ലൈന്‍ ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു

രാഹുല്‍ ഗാന്ധി എം.പിയുടെ ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം പാലക്കര കോളനിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. വിദ്യാഭ്യാസം കൊണ്ടു മാത്രമാണ് ഒരാളുടെ ജീവിത നിലവാരം ഉയരുകയുള്ളൂവെന്നും ആയതിനാല്‍ അടിസ്ഥാന വിദ്യഭ്യാസം എല്ലാവരിലും എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളുണ്ടെന്നും അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ പൊതുസമൂഹം സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് എല്ലാ പിന്തുണയും എം.പി ഉറപ്പ്…

Read More

കീം പരീക്ഷാ നടത്തിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

കീം പരീക്ഷാ നടത്തിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 88,500 കുട്ടികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം ജില്ലയിലെ 38 സെന്ററുകളിൽ ഒരു സെന്ററിലാണ് ജാഗ്രതാക്കുറവ് ചൂണ്ടിക്കാണിച്ചത്. ഇന്ന് രോഗബാധയുണ്ടായിരുന്നവർ പരീക്ഷ എഴുതിയത് അവിടെയല്ല. അവർ മറ്റ് സെന്ററുകളിലാണ് പരീക്ഷ എഴുതിയത്. കരമന സെന്ററിൽ പരീക്ഷയെഴുതിയ കുട്ടി പ്രത്യേക മുറിയിലാണ് ഇരുന്നത്. മറ്റുള്ളവരുമായി സമ്പർക്കമുണ്ടായിട്ടില്ല തൈക്കാട് പരീക്ഷയെഴുതിയ കുട്ടിക്കൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികളെ നിരീക്ഷണത്തിലാക്കും. കോട്ടൺഹില്ലിൽ പരീക്ഷയെഴുതിയ കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ…

Read More

കേരളത്തില്‍ ജൂലൈ 31 ന് ബലിപെരുന്നാൾ

കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 528 സമ്പർക്ക രോഗികൾ; ആക്ടീവ് ക്ലസ്റ്ററുകളുടെ എണ്ണം 101 ആയി

സംസ്ഥാനത്ത് ആക്ടീവ് ക്ലസ്റ്ററുകളുടെ എണ്ണം 101 ആയി. ഇതിൽ 18 എണ്ണം ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 528 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ 151 കേസുകളിൽ 137 എണ്ണവും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. തീരദേശ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്. കൊല്ലത്ത് 76 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കൊല്ലത്ത് മൂന്നിടത്ത് പ്രാഥമിക ചികിത്സാ കേന്ദ്രം തുറുന്നു. പത്തനംതിട്ടയിൽ 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 1010 റാപിഡ് ആന്റിജൻ ടെസ്റ്റ്…

Read More

ചികിത്സാ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി; ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിർമാണം പുരോഗമിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് ചികിത്സാ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്ക വേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പ്രകടമായി രോഗം ഇല്ലാത്തവരെയും നേരിയ രോഗം ഉള്ളവരെയും ഇവിടെ ചികിത്സിക്കും. ജൂലൈ 19 വരെ 197 സി എഫ് എൽ ടി സികളിലായി 20,406 കിടക്കൾ ഉറപ്പാക്കിയിട്ടുണ്ട്. ജൂലൈ 23നകം 743 സിഎഫ്എൽടിസികൾ കൂടി തയ്യാറാകും. ഇതോടെ കിടക്കകളുടെ എണ്ണം 69,215 ആയി ഉയരും. എല്ലായിടത്തും രാവിലെ മുതൽ…

Read More