Headlines

കൊവിഡ് ബാധിച്ച് ആലുവയിൽ വൃദ്ധ മരിച്ചു; സംസ്ഥാനത്ത് ഇന്ന് മാത്രം 5 മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ബീവാത്തു മരിച്ചത്. ഇതിന് ശേഷമാണ് സ്രവപരിശോധന നടത്തിയത്. ഇവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലായിരുന്നു. അർബുദരോഗിയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ കൊവിഡ് മരണങ്ങളുടെ എണ്ണം 50 ആയി ഉയരുകയും ചെയ്തു. കാസർകോട് അണങ്കൂർ സ്വദേശി ഹൈറന്നൂസയാണ് ആദ്യം മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗ ഉറവിടം…

Read More

കേരളത്തിൽ കടുത്ത ആശങ്ക; ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇന്ന് ഒരു മരണവും റിപ്പോർട്ട് തെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്….

Read More

ആലുവയിലും പരിസരപ്രദേശങ്ങളിലും നാളെ മുതൽ കർഫ്യൂ; സ്ഥിതി ഗുരുതരമെന്ന് മന്ത്രി സുനിൽകുമാർ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട്, ചൂർണിക്കര പ്രദേശങ്ങളിൽ നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തും. ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്ററായി കണക്കാക്കും. ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു രാവിലെ 10 മണി മുതൽ 2 മണി വരെ അവശ്യസാധനങ്ങൾക്കുള്ള കടകൾ തുറക്കാം. പോലീസിനെ അറിയിക്കാതെ കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകളും നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും. ്അനാവശ്യമായി ആരും…

Read More

ഹാഷിഷ് ഓയിലുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂരിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. പള്ളിക്കുളം സറീന പെട്രോൾ പമ്പിന്റെ മുൻവശം ദേശീയ പാതയിൽ വെച്ചാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ മാരുതി സെലാരിയോ കാറിൽ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കൾ പിടിയിലായത്. അത്തായാക്കുന്ന് താമസക്കാരായ ജസീൽ പി പി (25), സിജിലേഷ് പി (28) എന്നിവരാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് സതീഷ്…

Read More

കൊവിഡ് വ്യാപനം; പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ജൂലൈ 24ന് വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം നടക്കുക. നിയമസഭ സമ്മേളനം മാറ്റിവെക്കുന്നതടക്കമുള്ള വിഷയങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ചയാകും. ഈ മാസം 27ന് നിയമസഭാ സമ്മേളം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. ധനവിനിയോഗ ബിൽ പാസാക്കുന്നതിന് വേണ്ടിയായിരുന്നുവിത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് സഭാ സമ്മേളനം മാറ്റിവെക്കുന്നത്. ഇക്കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭാ…

Read More

പൂന്തുറയിലും പുല്ലുവിളയിലും നിരീക്ഷണം ശക്തം: സമൂഹവ്യാപനത്തെ പ്രതിരോധിക്കാന്‍ കേരളം

തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ കമ്മ്യൂണിറ്റ് ട്രാന്‍സ്മിഷന്‍ ഔദ്യോഗികമായി സ്ഥീരീകരിച്ചത് കേരളത്തിലാണ്. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമങ്ങളായ പുള്ളുവിളയിലും പൂന്തുറയിലുമാണ് സമൂഹവ്യാപനനം സ്ഥിരീകരിച്ചത്. ഇതോടെ ഈ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഒന്നിലധികം രോഗികള്‍ക്ക് രോഗം എവിടെനിന്ന്‌ ബാധിച്ചുവെന്ന്‌ സ്ഥിരീകരിക്കാനാകാത്തവിധം പകരുന്ന അവസ്ഥ‌യിലാണ് കൊറോണവൈറസ് സമുഹവ്യാപന ഘട്ടത്തിലേക്ക് കടക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് കോവിഡ് ബാധിച്ചു എന്ന് തിരിച്ചറിയാന്‍ തന്നെ സാധിക്കുക. വിവിധ സംസ്ഥാനങ്ങളിലെ നിരവധി…

Read More

പെരുന്നാൾ നിസ്‌കാരങ്ങൾ സാമൂഹിക അകലം പാലിച്ച് മാത്രം; അടഞ്ഞുകിടക്കുന്ന പള്ളികൾ തുറക്കില്ല, ഈദ് ഗാഹ് ഉണ്ടാകില്ല

കോഴിക്കോട്: വലിയപെരുന്നാളിന് മുമ്പായി സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് മതനേതാക്കൾ. ദുൽഹജ്ജ് മാസപ്പിറവി കണ്ടതോടെ ബലിപെരുന്നാൾ ജൂലൈ 31ന് തീരുമാനിച്ചിരിക്കെയാണ് പെരുന്നാളുമായി ബന്ധപ്പെട്ട ആചാരങ്ങൾ സുരക്ഷാ നിർദേശത്തോടെ മാത്രമേ നടത്താവൂവെന്ന് മതസംഘടനകൾ നിർദേശിച്ചിരിക്കുന്നത്. പള്ളികളിലെ പെരുന്നാൾ നിസ്‌കാരങ്ങൾ സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്താവൂവെന്ന് സുന്നി, മുജാഹിദ് സംഘടനാ നേതാക്കൾ അറിയിച്ചു. ബലിപെരുന്നാളിനായി മാത്രം നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും അടഞ്ഞുകിടക്കുന്ന പള്ളികൾ തുറക്കില്ല. ഈദ് ഗാഹുകളും ഉണ്ടാവില്ല. മൃഗങ്ങളെ ബലിയറുത്ത് മാംസം വിതരണം ചെയ്യുന്നത് സാമൂഹിക അകലം പാലിക്കുമെന്ന്…

Read More

വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ

കൽപ്പറ്റ: വരുംദിവസങ്ങളിൽ വയനാട്ടിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഇന്ന് ജില്ലാ കലക്ടർ.കോഴിക്കോട് ഉൾപ്പെടെയുള്ള ഇതര ജില്ലകളിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്നതിനാലും, തൂണേരിയിൽ നിന്നുൾപ്പെടെ വയനാട്ടിൽ എത്തിയവരിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലുമാണ് നടപടി. അന്തർ ജില്ലാ യാത്രകൾ വളരെ അത്യാവശ്യമുള്ളവർ അടുത്ത ദിവസങ്ങളിലായി അത് പൂർത്തീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന, ജില്ലാ യാത്രകൾ, ട്രൈബൽ കോളനികളിലെ അനാവശ്യ സന്ദർശനം എന്നിവ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Read More

കാസർകോട്: തെളിവെടുപ്പിനിടെ പ്രതി കടലിൽ ചാടി, തിരച്ചിൽ തുടരുന്നു

കാസർകോട് കീഴൂരിൽ പോക്സോ കേസ് പ്രതി തെളിവെടുപ്പിനിടെ കടലിൽ ചാടി. കാസർകോട് സ്വദേശി മഹേഷാണ് കൈവിലങ്ങോടെ കടലിൽ ചാടിയത്. അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നാണ് മഹേഷിനെതിരായ കേസ്. ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കസബ കടപ്പുറത്ത് ഉപേക്ഷിച്ചുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു. ഈ മൊബൈൽ കണ്ടെടുക്കുന്നതിനാണ് പ്രതിയെ കടപ്പുറത്ത് എത്തിച്ചത്. തെിനിടെയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലിൽ ചാടിയത്.‌

Read More

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശങ്ക; രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ്. ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. മെഡിക്കല്‍ കോളേജിലെ ജി 7, ജി 8 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഈ വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു മുഴുവന്‍ രോഗികളേക്കും മാറ്റി പാര്‍പ്പിച്ചു. രോഗികളുമായി സമ്പര്‍ക്കത്തിലുള്ള ഡോക്ടര്‍മാരുടേും നഴ്‌സുമാരുടേയും സമ്പര്‍ക്കപ്പട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളേജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. നേരത്തെ തിരുവനന്തപുരം…

Read More