Headlines

സ്വർണക്കടത്ത്: പ്രതികൾ 11 ഇടങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കി; ദൃശ്യങ്ങൾ എൻ ഐ എക്ക്

സ്വർണക്കടത്ത് കേസിലെ പ്രതികൾ പതിനൊന്ന് സ്ഥലങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ. ഇതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടിടങ്ങളിൽ മുൻ ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ സാന്നിധ്യവുമുണ്ട്. ഇതിനാലാണ് ശിവശങ്കറിനോട് തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ ഐ എ നിർദേശം നൽകിയത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത റമീസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുത്തിയിട്ടുണ്ട്. സന്ദീപിന്റെയും സ്വപ്‌നയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് കഴിഞ്ഞ ദിവസം…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് പടന്നക്കാട് സ്വദേശിനി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. കാസർകോട് പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. കാസർകോട് ജില്ലയിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് നാല് മരണവും റിപ്പോർട്ട് ചെയ്തത്. ജില്ലയുടെ വടക്കൻ മേഖലകളിൽ സമ്പർക്ക രോഗികളുടെ എണ്ണവും ഉയരുകയാണ്.

Read More

മലയാളി ദമ്പതികളെ അബുദാബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ലോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരാണ് മരിച്ചത്. മകൻ: സുഹൈൽ ജനാർദ്ദനൻ (എൻജിനീയർ, എച്ച്.പി. ബാംഗ്ലൂർ). പരേതനായ സിദ്ധാർഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാർദ്ദനൻ. കെ.ടി. ഭാസ്കരൻ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ. പട്ടേരി സിദ്ധാര്‍ഥന്‍, പുന്നത്ത് സരസ എന്നിവരാണ് ജനാര്‍ദ്ദനന്റെ മാതാപിതാക്കള്‍. പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍ എന്നിവരാണ് ജനാര്‍ദ്ദനന്റെ സഹോദരങ്ങള്‍. വിരമിച്ച…

Read More

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളം: മുഖ്യമന്ത്രി

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല എന്നാണ് ചിലരുടെ ആക്ഷേപം. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ എന്‍ഐവി ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു. 15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

സംസ്ഥാനത്ത് ഇന്ന് പുതിയതായി 38 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 16 പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 38 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ 13) പള്ളിക്കര (4, 14) പനത്തടി (2, 5, 13, 14) പൈവളികെ (16) പീലിക്കോട് (4, 11) പുല്ലൂര്‍ പെരിയ (1, 17) പുതിഗെ (6) ഉദുമ (2, 6, 7, 11, 17, 18) വോര്‍ക്കാടി (7) തൃക്കരിപ്പൂര്‍ (1, 4, 15) തൃശൂര്‍ ജില്ലയിലെ കൊടകര (2) പാവറാട്ടി…

Read More

രോഗവ്യാപനം കൂടുന്നു; പതിനാല് ജില്ലകളിലും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ 288 പേർ പോസിറ്റീവായി. ജില്ലയിൽ 17 ഫസ്റ്റ് ലൈൻ സെന്ററുകളിലായി 2103 കിടക്കൾ സജ്ജമാണ്. 1813 കിടക്കകളോടെ 18 ഫസ്റ്റ് ലൈൻ സെന്ററുകൾ ഉടൻ സജ്ജമാകും കൊല്ലത്ത് 22 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കഖൾ സജ്ജീകരിച്ചു. 3624 കിടക്കളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചക്കുള്ളിൽ…

Read More

മക്കളെ കാണാൻ അനുവദിക്കണം; കസ്റ്റഡിയിൽ മാനസിക പീഡനമെന്നും സ്വപ്‌ന സുരേഷ്

കസ്റ്റഡിയിൽ വലിയ മാനസിക പീഡനം നേരിടുന്നതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എൻ ഐ എ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇവരിതു പറഞ്ഞത്. കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദത്തെ തുടർന്നാണെന്നും സ്വർണക്കള്ളക്കടത്ത് കേസ് പ്രതി പറഞ്ഞു കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാൻ അനുവദിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തി. അടുത്ത മാസം 21 വരെ സ്വപ്‌നയെയും സന്ദീപിനെയും കോടതി റിമാൻഡ് ചെയ്തു. അതേസമയം ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് തിങ്കളാഴ്ച അപേക്ഷ നൽകും

Read More

തിരുവനന്തപുരത്ത് ഭീതിയായി അഞ്ച് ലാർജ് ക്ലസ്റ്ററുകൾ; കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കും

സംസ്ഥാനത്തെ പല ഭാഗത്തെയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാത്രം അഞ്ച് ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ജില്ലയിൽ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകൾ സജ്ജമാണ്. 18 ചികിത്സാ കേന്ദ്രങ്ങൾ കൂടി ഉടൻ സജ്ജമാക്കും. 1813 കിടക്കകൾ കൂടി ഇവരെ ഒരുക്കും. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ 288 പേർ കൊവിഡ് പോസിറ്റീവായി. 42.92 ശതമാനമാണ് രോഗവ്യാപന നിരക്ക് പൂന്തുറയിൽ…

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍…

Read More

കൊല്ലത്ത് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾക്ക് കൊവിഡ്; പോലീസ് കേസെടുത്തു

കൊല്ലം അഞ്ചലിൽ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പകലായിരുന്നു സംഭവം. ആശുപത്രിയിൽ മറ്റ് അസുഖത്തിനായി ചികിത്സക്കെത്തിയതായിരുന്നു ഇയാൾ. എന്നാൽ കൊവിഡ് പരിശോധനക്കായി സ്രവം എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു ഇതിൽ പ്രകോപിതനായി ഇയാൾ ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു. ഇയാളുടെ സ്രവ പരിശോധന ഫലം വന്നപ്പോൾ പോസിറ്റീവാണെന്ന് വ്യക്തമാകുകയായിരുന്നു.

Read More