കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ല; നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിന് മുമ്പ് തന്നെ തന്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ വീണ്ടും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഈ നിലപാട് വ്യക്തമാക്കുമെന്നും ചെന്നിത്തല കൂട്ടിചേർത്തു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉയരുമ്പേൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. രോഗവ്യാപനം ഉള്ള മേഖലകളിൽ നിയന്ത്രണം…