രോഗവ്യാപനം കൂടുന്നു; പതിനാല് ജില്ലകളിലും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ 288 പേർ പോസിറ്റീവായി. ജില്ലയിൽ 17 ഫസ്റ്റ് ലൈൻ സെന്ററുകളിലായി 2103 കിടക്കൾ സജ്ജമാണ്. 1813 കിടക്കകളോടെ 18 ഫസ്റ്റ് ലൈൻ സെന്ററുകൾ ഉടൻ സജ്ജമാകും കൊല്ലത്ത് 22 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കഖൾ സജ്ജീകരിച്ചു. 3624 കിടക്കളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചക്കുള്ളിൽ…